കൊല്ലം: ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. കടപ്പാക്കട പീപ്പിൾസ് നഗറിൽ മക്കാനി ഷിബു(40), കൊല്ലം കൂട്ടിക്കട തട്ടാനത്ത് കിഴക്കതിൽ ഒടിയൻ ബിജു എന്ന ഷംനാദ്(37), ചന്ദനത്തോപ്പ് മാമൂട് പുത്തൻവീട്ടിൽ മുകേഷ്(39) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം ഈസ്റ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്.
Read Also : സാമ്പത്തിക പ്രതിസന്ധിയുടെ പേരു പറഞ്ഞ് ജനങ്ങളുടെ ആനുകൂല്യങ്ങളാണ് നിഷേധിക്കുന്നത്: വിമർശനവുമായി കെ സുധാകരൻ
ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്ര കോമ്പൗണ്ടിൽ അതിക്രമിച്ച് കടന്ന പ്രതികൾ അവിടെ സൂക്ഷിച്ചിരുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്താൻ ശ്രമിക്കുകയായിരുന്നു. പിടിയിലായ മൂന്നുപേരും സ്ഥിരമായി നിരവധി മോഷണക്കേസുകളിൽ പ്രതികളാണ്.
Read Also : ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം, രേഖാ ചിത്രവുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാനെ പൊലീസ് വിളിച്ചുവരുത്തി
കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷബ്ന, വിഷ്ണു, പ്രേം പ്രസാദ്, സി.പി.ഒമാരായ അനു, ശ്രീകുമാർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Post Your Comments