കാസർഗോഡ് : മഞ്ചേശ്വരം ഹൊസങ്കടി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ വൻ കവർച്ച. അഞ്ച് കിലോഗ്രാം തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹമാണ് മോഷ്ടിക്കപ്പെട്ടത്. എന്നാൽ, മണിക്കൂറുകൾക്കുള്ളിൽ മോഷണം പോയ പഞ്ചലോഹ വിഗ്രഹം കണ്ടെത്തി. ക്ഷേത്രത്തിനു സമീപമുള്ള കുറ്റിക്കാട്ടിൽ നിന്നുമാണ് വിഗ്രഹം കണ്ടെത്തിയത്. അഞ്ച് കിലോഗ്രാം തൂക്കം വരുന്ന പഞ്ചലോഹ വിഗ്രഹമാണ് ഇത്. കഴിഞ്ഞ ദിവസം രാത്രി 12നും പുലർച്ചെ അഞ്ചരയ്ക്കുമിടയിലാണ് ക്ഷേത്രത്തിൽ കവർച്ച നടന്നത്.
വിഗ്രഹം കൂടാതെ രണ്ട് ഭണ്ഡാരങ്ങളും മോഷ്ടിക്കപ്പെട്ടിരുന്നു. ജന്മാഷ്ടമി ദിവസത്തെ കാണിക്ക വരവും ഭണ്ഡാരത്തിലുണ്ടായിരുന്നു എന്നാണു ക്ഷേത്രം ഭാരവാഹികൾ പറയുന്നത്. രാത്രി 12നും പുലർച്ചെ അഞ്ചരയ്ക്കുമിടയിലാണ് കവർച്ച നടന്നത്. രണ്ട് ഭണ്ഡാരങ്ങളും കുത്തി തുറന്നിട്ടുണ്ട്. ഇതിൽ ഏകദേശം പതിനായിരത്തോളം രൂപ കാണുമെന്നാണ് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്.
ഇന്ന് പുലർച്ചെ പൂജാരി അമ്പലത്തിൽ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയിൽപ്പെട്ടത്. മഞ്ചേശ്വരം പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പ്രധാന വാതിലിന്റെ പൂട്ട് പൊളിച്ച് അകത്തു കടന്ന ശേഷം ശ്രീകോവിലിന്റെ വാതിൽ കൂടി കുത്തി തുറന്നാണ് മോഷണം നടന്നത്. ജന്മാഷ്ടമി ദിവസത്തെ കാണിക്ക വരവും ഭണ്ഡാരത്തിലുണ്ടായിരുന്നു.
Post Your Comments