KeralaLatest NewsNewsCrime

ദലിത് യുവതിയെ പീഡിപ്പിച്ച സ്പോക്കൺ‍ ഇംഗ്ലിഷ് പഠന കേന്ദ്രം ഉടമ അറസ്റ്റിൽ

കാസർഗോഡ്: ദലിത് യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ സ്പോക്കൺ‍ ഇംഗ്ലിഷ് പഠന കേന്ദ്രം ഉടമ ജോർജ് ജോസഫിനെ (52) നെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നു. പ്രതി നടത്തിയിരുന്ന പഠന കേന്ദ്രത്തിൽ അധ്യാപികയായിരുന്ന ദലിത് യുവതിയെയാണ് ആണ് ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചിരിക്കുന്നത്. 2018 മുതൽ രണ്ടര വർഷക്കാലം തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. പിന്നീട് വിവാഹ വാഗ്ദാനത്തിൽ നിന്നു പിന്മാറിയെന്നും പരാതിയിലുണ്ട്.

കോഴിക്കോട് പെരുവണ്ണാമൂഴി സ്വദേശിയായ ജോർജ് ജോസഫ് വർഷങ്ങളായി കാഞ്ഞങ്ങാട് ആണ് താമസിക്കുന്നത്. കാസർകോട് സ്പെഷൽ മൊബൈൽ സ്ക്വാഡ് ഡിവൈഎസ്പി സുനിൽ ആണ് അറസ്റ്റ് ചെയ്തത്. കാസർകോട് ജില്ലാ സെഷൻസ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button