സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് നേമം. ബിജെപി ആദ്യമായി അക്കൗണ്ട് തുറന്ന മണ്ഡലത്തിലെ പോരാട്ടം കേരളം ഉറ്റു നോക്കുകയാണ്. ബിജെപിയുടെ സിറ്റിങ് സീറ്റിലെ മത്സരമെന്ന നിലയിൽ മൂന്ന് മുന്നണികൾക്കും ഒരുപോലെ നിർണായകമാവുകയാണ് നേമം. നേമം നിലനിർത്തുക എന്നത് ഒരു വെല്ലുവിളിയേ അല്ലെന്ന് പറയുകയാണ് ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ.
വികസനവും മാറ്റാവുമാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. പുതിയ കേരളം മോദിക്കൊപ്പമാണെന്ന് തെളിയുമെന്നും അദ്ദേഹം ഈസ്റ്റ് കോസ്റ്റ് ഓൺലൈന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. ഒരു രൂപ പോലും കടമില്ലാത്ത ഒരു കേരളമാണ് താൻ പ്രതീക്ഷിക്കുന്ന പുതിയ കേരളമെന്നാണ് കുമ്മനം രാജശേഖരൻ പറയുന്നത്.
Also Read:വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പിന്തുണ നല്‍കാന്‍ സാധിക്കാതെ പോയതിൽ ദുഃഖം ഉണ്ട്; മുല്ലപ്പള്ളി
മുണ്ടും മടക്കിക്കുത്തി സ്പീക്കറുടെ വേദിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി ചെയ്തത് ജനങ്ങൾ കണ്ടതാണ്. ധർമ്മത്തിന്റെയും, സത്യത്തിന്റെയും പേരിൽ ശിവൻകുട്ടിക്ക് ജനങ്ങളോട് വോട്ട് ചോദിക്കാൻ പറ്റുമോ? നേമത്ത് ശിവൻകുട്ടിയെ 2016 ഇൽ ജനം തോല്പിക്കുകയും ചെയ്തു. ശിവൻകുട്ടി ഒരു പരാജയമായിരുന്നു എന്ന് ജനത്തിന് ബോധ്യപ്പെട്ടു.
– കുമ്മനം പറഞ്ഞു.
രണ്ട് മുന്നണികളും ബി.ജെ.പിയെ ഭയപ്പെടുന്നു. ഇത്തവണ 51 ശതമാനം വോട്ട് കിട്ടും. 51 ശതമാനത്തിൻ്റെ വോട്ടിന് ബിജെപി തന്നെ ഇക്കുറിയും നേമത്ത് വരും. യു.ഡി.എഫും എൽ.ഡി.എഫും എന്ത് ചെയ്തു എന്ന് ജനങ്ങളോട് പറയട്ടെ. നേമം ബി.ജെ.പിയുടെ ഒരു നെടുങ്കൻ കോട്ടയാണ്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിനേയും നേമത്തുകാർ നിലംപരിശാക്കി. നേമത്ത് ഒ.രാജഗോപാൽ 5 വർഷം കൊണ്ട് 400 കോടിയുടെ വികസനം നടപ്പാക്കി. ബിജെപിയുടെ പ്രതിനിധികൾ എന്ന നിലയിൽ ഒ.രാജഗോപാൽ ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കി.
Also Read:ആഘോഷങ്ങൾ ഇനി മെട്രോ ട്രെയിനിലാക്കാം: കോച്ചുകൾ വാടകയ്ക്ക് നൽകാൻ തീരുമാനം
അമേരിക്കൻ സാമ്രാജ്യം അറബിക്കടലിൽ എന്ന് പറഞ്ഞവർ അറബിക്കടൽ അമേരിക്കയ്ക്ക് തീറെഴുതിയെന്നും കുമ്മനം പറഞ്ഞു. ആഴക്കടൽ വിവാദവുമായി ബന്ധപ്പെട്ട് ചോദ്യമുയർന്നപ്പോഴായിരുന്നു കുമ്മനത്തിൻ്റെ മറുപടി. ശബരിമല വിഷയം ഉണ്ടായപ്പോൾ ആചാരസംരക്ഷണത്തിനായി പദയാത്ര നടത്തിയെന്ന യു ഡി എഫ് സ്ഥാനാർത്ഥി കെ മുരളീധരൻ്റെ പ്രസ്താവനയേയും കുമ്മനം രാജശേഖരൻ ട്രോളി. കെ.മുരളീധരൻ പദയാത്ര നടത്തിയത് കാറ് ബ്രേക്ക് ഡൗൺ ആയപ്പോഴായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.
Post Your Comments