KeralaCinemaMollywoodLatest NewsNewsEntertainment

ഈ അഞ്ച് പെൺസുന്ദരികളുടെ നാഥൻ ഇനി തിരുവനന്തപുരത്തിൻ്റെ നാഥൻ; കൃഷ്ണ കുമാറിന് പിന്തുണ, വൈറൽ വീഡിയോ

തിരുവനന്തപുരം: തലസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനു ആരംഭം കുറിച്ച് എൻ ഡി എ സ്ഥാനാർത്ഥി കൃഷ്ണ കുമാർ. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി വീടുകൾ കയറിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. ഉജ്ജ്വല സ്വീകരണമാണ് താരത്തിന് ഓരോ സ്ഥലത്തും ലഭിക്കുന്നത്. താരത്തിന് പിന്തുണ നൽകി മക്കൾ നെരത്തേ രംഗത്തെത്തിയിരുന്നു. കൃഷ്ണ കുമാർ തൻ്റെ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാകുന്നു.

Also read:മാസ്‌ക് ധരിക്കാതെ എത്തി ; പിഴ അടയ്ക്കാന്‍ പറഞ്ഞ കോര്‍പ്പറേഷന്‍ ജീവനക്കാരിക്ക് യുവതിയുടെ ക്രൂര മര്‍ദ്ദനം, വീഡിയോ

‘ഈ അഞ്ച് പെൺസുന്ദരികളുടെ നാഥൻ ഇനി തിരുവനന്തപുരത്തിൻ്റെ നാഥനാവാം. സ്ത്രീ സുരക്ഷയ്ക്കായി, ഒത്തൊരുമയ്ക്കായി, നല്ല നാളേയ്ക്കായി, ചരിത്രത്തിൻ്റെ താമര വിരിയട്ടെ.’ എന്നാണ് വീഡിയോയിൽ പറയുന്നത്. കൃഷ്ണ കുമാറും കുടുംബവുമാണ് വീഡിയോയിൽ ഉള്ളത്. തിരുവനന്തപുരം നിയോജക മണ്ഡലത്തിൽ നിന്നാണ് കൃഷ്ണകുമാർ ജനവിധി തേടുന്നത്.

തിരുവനന്തപുരത്ത് ഒരുപാട് മാറ്റങ്ങൾ ആവശ്യമാണെന്ന് കൃഷ്ണ കുമാർ പറയുന്നു. ടോയ്‌ലറ്റും അമ്മയ്ക്കും കുഞ്ഞിനും വിശ്രമിക്കാൻ സൗകര്യമുള്ളതുമായ ബസ് സ്‌റ്റോപ്പുകൾ, ഡ്രെയ്നേജ് മാലിന്യ പ്രശ്‌നങ്ങൾ തുടങ്ങി ഒരുപാട് കാര്യങ്ങൾ പരിഹരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരിയിൽ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുടെ സാന്നിദ്ധ്യത്തിലായിരുന്നു കൃഷ്ണകുമാർ ബിജെപി അംഗത്വം സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button