ഇംഗ്ലണ്ടിനെതിരായ അവസാന ടി20യിൽ ഇന്ത്യയ്ക്ക് 36 റൺസ് ജയം. ഇന്ത്യ ഉയർത്തിയ 224 റൺസ് പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 20 ഓവറിൽ 8 വിക്കറ്റിന് 188 റൺസെടുക്കണേ സാധിച്ചൊള്ളു. ജോസ് ബട്ട്ലറും ഡേവിഡ് മലനും പൊരുതി നോക്കിയെങ്കിലും 188 റൺസിന് ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിച്ചു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 3-2ന് ഇന്ത്യ സ്വന്തമാക്കി. 34 പന്തിൽ 52 റൺസെടുത്ത ജോസ് ബട്ട്ലറും 46 പന്തിൽ 68 റൺസെടുത്ത ഡേവിഡ് മലനും ഇംഗ്ലണ്ടിനായി മികച്ച ഇന്നിംഗ്സ് കാഴ്ച വെച്ചു. നാല് ഓവറിൽ 15 റൺസ് വിട്ടുകൊടുത്ത് 2 വിക്കറ്റ് നേടിയ ഭുവനേശ്വർ കുമാറും നാല് ഓവറിൽ 45 റൺസ് വിട്ടുകൊടുത്ത് 3 വിക്കറ്റ് നേടിയ ഷാർദുൽ താക്കൂറും ഇന്ത്യൻ വിജയത്തിന് നിർണായക പങ്കു വഹിച്ചു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുത്തു. അർദ്ധ സെഞ്ച്വറി നേടിയ നായകൻ വിരാട് കൊഹ്ലിയുടെയും രോഹിത് ശർമ്മയുടെയും സൂര്യകുമാർ യാദവിന്റെയും ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്.
ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ക്യാപ്റ്റൻ വിരാട് കോഹ്ലി അവസാന പന്ത് വരെയും ക്രീസിലുണ്ടായിരുന്നു. 52 പന്തിൽ എഴ് ബൗണ്ടറികളും രണ്ട് സിക്സർ ഉൾപ്പെടെ 80 റൺസുമായി കോഹ്ലി പുറത്താവാതെ നിന്നു. രോഹിത് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യൻ സ്കോർ 224 എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 34 പന്തിൽ നാല് ബൗണ്ടറികളും അഞ്ച് സിക്സർ ഉൾപ്പെടെ 64 റൺസാണ് രോഹിത് അടിച്ചുകൂട്ടിയത്. ഒന്നാം വിക്കറ്റിൽ കോഹ്ലി-രോഹിത് കൂട്ടുക്കെട്ട് 94 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് രോഹിത്തിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായത്.
Post Your Comments