ഇംഗ്ലണ്ടിനെതിരായ അവസാന ടി20യിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 224 റൺസെടുത്തു. അർദ്ധ സെഞ്ച്വറി നേടിയ നായകൻ വിരാട് കൊഹ്ലിയുടെയും രോഹിത് ശർമ്മയുടെയും സൂര്യകുമാർ യാദവിന്റെയും ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്ത ക്യാപ്റ്റൻ വിരാട് കോഹ്ലി അവസാന പന്ത് വരെയും ക്രീസിലുണ്ടായിരുന്നു.
52 പന്തിൽ എഴ് ബൗണ്ടറികളും രണ്ട് സിക്സർ ഉൾപ്പെടെ 80 റൺസുമായി കോഹ്ലി പുറത്താവാതെ നിന്നു. രോഹിത് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗ് ഇന്ത്യൻ സ്കോർ 224 എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 34 പന്തിൽ നാല് ബൗണ്ടറികളും അഞ്ച് സിക്സർ ഉൾപ്പെടെ 64 റൺസാണ് രോഹിത് അടിച്ചുകൂട്ടിയത്. ഒന്നാം വിക്കറ്റിൽ കോഹ്ലി-രോഹിത് കൂട്ടുക്കെട്ട് 94 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് രോഹിത്തിന്റെ വിക്കറ്റ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 5.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 60 റൺസ് എന്ന നിലയിലാണ്. ഓപ്പണർ ജെയ്സൺ റോയിയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.
Post Your Comments