Latest NewsIndiaNews

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല; രാഹുല്‍ ഗാന്ധി

അസമിലെ തേയില തൊഴിലാളികളുടെ താത്പര്യത്തിനെതിരായ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമോ എന്ന് ജനങ്ങള്‍ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അസം: രാജ്യത്ത് കോണ്‍ഗ്രസ് ഭരണത്തൽ വന്നാല്‍ അസമില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് രാഹുല്‍ ഗാന്ധി. അസമിലെ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. വീട്ടമ്മമാര്‍ക്ക് 2000 രൂപ വീതം നല്‍കുമെന്നും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്നും പ്രകടന പത്രികയില്‍ പറയുന്നുണ്ട്. തേയില തൊഴിലാളികളുടെ കൂലി 365 രൂപയാക്കി ഉയര്‍ത്തും.5 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നിവയാണ് പ്രകടനപത്രികയിലെ മറ്റ് ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍.

Read Also: ‘പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വേഗത്തില്‍ കോവിഡ് മുക്തനാകട്ടെ’; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസ

അതേസമയം അസം തെരഞ്ഞെടുപ്പില്‍ ടൂള്‍കിറ്റ് കേസും പ്രചരണായുധമാക്കിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അസമിലെ തേയിലതൊഴിലാളികളുടെ താത്പര്യങ്ങള്‍ക്കെതിരായ ഗുഢാലോചന ടൂള്‍കിറ്റിലുണ്ടായിരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. ഇങ്ങനെയുള്ള ടൂള്‍കിറ്റിനെ പിന്തുണക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. അസമിലെ തേയില തൊഴിലാളികളുടെ താത്പര്യത്തിനെതിരായ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമോ എന്ന് ജനങ്ങള്‍ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button