Latest NewsIndiaNews

ഞങ്ങൾ ‘രാഹുല്‍ ലാഹോരി’ എന്ന് വിളിക്കും; രാഹുല്‍ പാകിസ്താനില്‍ മത്സരിക്കാന്‍ പോവുകയാണോയെന്ന ചോദ്യവുമായി സംബിത് പത്ര

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ രാഹുല്‍ ലാഹോരി എന്ന് വിളിക്കണമെന്ന് ബിജെപി വക്താവ് സംബിത് പത്ര. രാഹുല്‍ രാഹുല്‍ പാകിസ്താനില്‍ മത്സരിക്കാന്‍ പോവുകയാണോയെന്ന ചോദ്യവുമായി സംബിത് പത്ര രംഗത്ത്. അന്താരാഷ്ട്ര വേദികളില്‍, പ്രത്യേകിച്ച്‌ പാകിസ്താനില്‍, കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ത്യയെ അപമാനിക്കുന്നത് കാണുമ്പോള്‍ അങ്ങനെ തോന്നുമെന്നും പത്ര പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഉടന്‍ പാകിസ്താന്‍ നാഷണല്‍ കോണ്‍ഗ്രസ് ആവുമെന്നും ജിന്നയെ പിന്തുണക്കുന്നവര്‍ക്ക് അവര്‍ ടിക്കറ്റ് നല്‍കുമെന്നും തുറന്നടിച്ച് പത്ര.

ബി.ജെ.പിയില്‍ രാഹുല്‍ ഗാന്ധിയെ ഞങ്ങള്‍ രാഹുല്‍ ലാഹോരി എന്ന് വിളിക്കാന്‍ തുടങ്ങും. ഞാനും അങ്ങനെ വിളിക്കും. പാകിസ്താനില്‍ ശശി തരൂര്‍ രാഹുലിനായി അരങ്ങേറ്റ റാലി നടത്തിയിട്ടുണ്ടെന്നും പത്ര പറഞ്ഞു. ലാഹോര്‍ ആസ്ഥാനമായി നടന്ന ഓണ്‍ലൈന്‍ സാഹിത്യ ചര്‍ച്ചയില്‍ ശശി തരൂര്‍ ഇന്ത്യക്കെതിരെ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് പത്രയുടെ വിമര്‍ശനം.

Read Also: കോ​വി​ഡ് പ്ര​തി​രോധം; കേ​ര​ള​ത്തെ വി​മ​ര്‍​ശി​ച്ച്‌ കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി

ലാഹോറില്‍ പോയി നിങ്ങള്‍ എന്തിനാണ് ഇന്ത്യയെ കുറിച്ച്‌ കരയുന്നത്. രാഹുല്‍ ഗാന്ധി ഇന്ത്യയെ വെറുക്കുന്നുവെന്നതില്‍ യാതൊരു സംശയവുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യം കോവിഡിനെ വിജയകരമായി നേരിടുന്നത് ലോകം കാണുകയാണ്. ഉയര്‍ന്ന രോഗമുക്തിയും കുറഞ്ഞ മരണനിരക്കുമാണ് ഇന്ത്യയില്‍ -സംബിത് പത്ര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button