KeralaLatest NewsNews

‘തെറ്റ് ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയിട്ടും പികെ ശശിക്ക് സീറ്റ് നിഷേധിച്ചത് ശരിയായില്ല’; പരിഹസിച്ച്‌ സന്ദീപ് വാര്യര്‍

പാലക്കാട് : ഷൊർണ്ണൂർ സിറ്റിംഗ് എംഎൽഎയായ പികെ ശശിക്ക് സീറ്റ് നല്‍കാത്തതിനെ പരിഹസിച്ച്‌ ബിജെപി വക്താവും പാർട്ടിയുടെ ഷൊർണ്ണൂർ സ്ഥാനാർത്ഥിയുമായ സന്ദീപ് ജി വാര്യർ. തെറ്റ് ചെയ്തിട്ടില്ലായെന്ന് പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തിയിട്ടും പികെ ശശിക്ക് സീറ്റ് നിഷേധിച്ചത് ശരിയായില്ല. അദേഹത്തിന് സീറ്റ് നല്‍കാത്തത് എന്തുകൊണ്ടാണെന്ന് അണികളോട് സിപിഎം വിശദീകരിക്കണമെന്നും സന്ദീപ് പറഞ്ഞു.

തനിക്ക് നേരെ പികെ ശശി എംഎല്‍എ ലൈംഗിക അതിക്രമം നടത്തി എന്ന് പരാതിയുമായി വനിതാ നേതാവ് രംഗത്തുവന്നിരുന്നു. ജില്ലാ നേതൃത്വത്തിന് മുന്നില്‍ ആദ്യമെത്തിയ പരാതിയില്‍ നടപടിയൊന്നും ഉണ്ടാവാതിരുന്നതോടെ യുവതി സംസ്ഥാന നേതൃത്വത്തേയും കേന്ദ്ര നേതൃത്വത്തേയും പരാതിയുമായി സമീപിച്ചു.

Read Also  :  മുരളീധരൻ പദയാത്ര നടത്തിയത് കാറ് ബ്രേക്ക് ഡൗൺ ആയപ്പോൾ; മുരളീധരനെ ട്രോളി കുമ്മനം രാജശേഖരൻ

ഇതോടെ വിഷയം വിവാദമായി. തുടര്‍ന്നാണ് സിപിഎം പരാതി അന്വേഷിക്കുന്നതിന് മന്ത്രി എകെ ബാലനേയും പികെ ശ്രീമതിയേയും അംഗമായ അന്വേഷണ കമ്മീഷനെ നിയോഗച്ചത്. എന്നാല്‍ പരാതിക്കാരി ഉന്നയിക്കുന്നയത്ര തീവ്രത അതിക്രമത്തിന് ഇല്ലെന്നായിരുന്നു കമ്മീഷന്റെ കണ്ടെത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button