KeralaLatest NewsNewsIndia

മുരളീധരൻ പദയാത്ര നടത്തിയത് കാറ് ബ്രേക്ക് ഡൗൺ ആയപ്പോൾ; മുരളീധരനെ ട്രോളി കുമ്മനം രാജശേഖരൻ

ഒരു രൂപ പോലും കടമില്ലാത്ത ഒരു കേരളമാണ് താൻ ലക്ഷ്യം വെയ്ക്കുന്നതെന്ന് കുമ്മനം

നേമത്തെ യു ഡി എഫ് സ്ഥാനാർത്ഥി കെ. മുരളീധരൻ പദയാത്ര നടത്തിയത് കാറ് ബ്രേക്ക് ഡൗൺ ആയപ്പോഴായിരിക്കുമെന്ന് പരിഹസിച്ച് ബിജെപി സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും ചോദ്യം ചെയ്തപ്പോള്‍ തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ട വരെ പദയാത്രക്ക് നേതൃത്വം നല്‍കിയ ആളാണ് താനെന്ന കെ. മുരളീധരൻ്റെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫും എൽ.ഡി.എഫും നേമത്ത് എന്ത് ചെയ്തു എന്ന് ജനങ്ങളോട് പറയട്ടെയെന്ന് അദ്ദേഹം ഈസ്റ്റ് കോസ്റ്റ് ഓൺലൈന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. വികസനവും മാറ്റവുമാണ് ബി.ജെ.പി ആഗ്രഹിക്കുന്നത്. പുതിയ കേരളം മോദിക്കൊപ്പം എന്നത് കൃത്യമാണ്. ഒരു രൂപ പോലും കടമില്ലാത്ത ഒരു കേരളമാണ് താൻ ലക്ഷ്യം വെയ്ക്കുന്നതെന്നും കുമ്മനം പറഞ്ഞു.

Also Read:ഏത് രംഗത്തെ വിദഗ്ധനായാലും ബിജെപി ആയാല്‍ ആ സ്വഭാവം കാണിക്കും; ഇ. ശ്രീധരനെ പരിഹസിച്ച് മുഖ്യമന്ത്രി

ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം ‘നേമം’ മണ്ഡലത്തില്‍ ബിജെപിക്ക് പിന്നാലെ ശബരിമല പ്രചരണവിഷയമാക്കി യുഡിഎഫും രംഗത്തെത്തിയിരുന്നു. ശബരിമലയിലെ വിശ്വാസങ്ങളും ആചാരങ്ങളും ചോദ്യം ചെയ്തപ്പോള്‍ തിരുവനന്തപുരത്ത് നിന്ന് പത്തനംതിട്ട വരെ പദയാത്രക്ക് നേതൃത്വം നല്‍കിയ ആളാണ് താനെന്ന് പ്രചരണയോഗങ്ങളില്‍ കെ.മുരളീധരന്‍ ആവര്‍ത്തിച്ചിരുന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ദുഷ്‌ചെയ്തിക്കെതിരെയുള്ള പോരാട്ടമാണ് നേമത്തെന്നായിരുന്നു മുരളീധരൻ്റെ പ്രസ്താവന.

shortlink

Related Articles

Post Your Comments

Related Articles


Back to top button