‘ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെ വീണ്ടും നേരിടുന്നതിൽ സന്തോഷമുണ്ടെന്ന് ലിവർപൂൾ കോച്ച് ക്ലോപ്പ്. രണ്ടു വർഷം മുമ്പ് അവസാനമായി ഏറ്റുമുട്ടിയപ്പോൾ അത് അത്ര നല്ല രാത്രി ആയിരുന്നില്ല. എന്നാൽ കൊറോണ ആയതുകൊണ്ട് എവിടെ വെച്ച് റയലിനെ നേരിടും എന്നും അറിയില്ല. ലൈപ്സിഗിനെ നേരിട്ട പോലെ ബുഡാപെസ്റ്റിൽ ആയെങ്കിൽ നന്നായേനെ. റയൽ മാഡ്രിഡിനെ നേരിടുക അത്ര എളുപ്പമല്ല. എന്നാൽ ബാക്കിയുള്ള ടീമുകളും ശക്തമായതുകൊണ്ട് ആരായാലും ഒരുപോലെ ആയിരിക്കും.’ ക്ലോപ്പ് പറഞ്ഞു.
ഇത്തവണ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ലിവർപൂളിന്റെ എതിരാളികൾ റയൽ മാഡ്രിഡാണ്. അവസാനമായി ഇരുടീമുകളും ഏറ്റുമുട്ടിയത് 2018 ചാമ്പ്യൻസ് ലീഗ് ഫൈനലിലായിരുന്നു. അന്ന് ലിവർപൂളിനെ പരാജയപ്പെടുത്തി ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടം റയൽ ഉയർത്തിയിരുന്നു. സാലയുടെ തോളിന് റാമോസിന്റെ ഫൗളിൽ പരിക്കേറ്റത് ഉൾപ്പെടെ സംഭവബഹുലമായിരുന്നു ആ ഫൈനൽ.
Post Your Comments