Latest NewsCricketNewsSports

കോഹ്ലിയുടെ ഉപദേശം ബാറ്റിംഗിൽ ഗുണകരമായി: സൂര്യകുമാർ യാദവ്

അരങ്ങേറ്റ ഇന്നിങ്സിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച് അഭിനന്ദനങ്ങൾ ഏറ്റുവാങ്ങുകയാണ് സൂര്യകുമാർ യാദവ്. ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തിൽ 31 പന്തുകളിൽ നിന്ന് മൂന്ന് സിക്‌സിന്റെയും ആറ് ഫോറിന്റെയും അകമ്പടിയിൽ 57 റൺസാണ് സൂര്യകുമാർ യാദവ് അടിച്ചുകൂട്ടിയത്. ഇപ്പോഴിതാ നായകൻ വിരാട് കോഹ്ലി പെപ് ടോക്കിനിടെ പറഞ്ഞ കാര്യങ്ങൾ ശാന്തനായി കളിക്കാൻ സഹായകരമായെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

‘മത്സരത്തിന് മുന്നോടിയായി ടീം മാനേജ്മെന്റും, ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും എന്നോട് സ്വന്തം മികവ് പുറത്തെടുക്കാൻ പറഞ്ഞു. ഐപിഎല്ലിൽ എങ്ങനെയാണോ അങ്ങനെ തന്നെ ഇവിടെയും കളിച്ചാൽ മതിയെന്നും ജേഴ്സിയുടെ നിറത്തിൽ മാത്രമാണ് വ്യത്യസമുള്ളതെന്നും പറഞ്ഞു’. സൂര്യകുമാർ യാദവ് വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button