സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഹരിപ്പാട് മണ്ഡലത്തില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയുടെ രംഗ പ്രവേശനം. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗവുമായ നിയാസ് ഭാരതിയാണ് ചെന്നിത്തലയ്ക്കെതിരെ റിബലായി മത്സരിക്കുന്നത്. നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസമായ ഇന്നാണ് നിയാസ് മത്സരിക്കാന്‍ രംഗത്തെത്തിയത്.
ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലെ അനീതിയ്ക്കും അസമത്വത്തിനും എതിരെയാണ് തന്റെ മത്സരമെന്ന് നിയാസ് ഭാരതി പറയുന്നു. അവസാന മണിക്കൂറില്‍ പ്രതിപക്ഷ നേതാവിനെതിരായ പത്രികാസമര്‍പ്പണം മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിലും അമ്പരപ്പുണ്ടാക്കിയിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ സീറ്റ് വിവാദങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരേ കഴിഞ്ഞദിവസം നിയാസ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അണികള്‍ അന്ധമായി പാര്‍ട്ടിയെ സ്നേഹിക്കുന്നുവെന്നും എന്നാല്‍ നേതാക്കള്‍ പാര്‍ട്ടിയുടെ അടിവേര് അറുക്കുകയാണെന്നുമായിരുന്നു നിയാസ് ഭാരതിയുടെ വാക്കുകള്‍. അതേസമയം, കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
Post Your Comments