തിരുവനന്തപുരം: കേരളത്തില്‍ പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറാന്‍ കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷായുടെ ഒരു പ്രഖ്യാപനവും കാരണമായെന്ന് രമേശ് ചെന്നിത്തല. പൗരത്വ നിയമം നടപ്പാക്കുമെന്ന പ്രഖ്യാപനം മുസ്ലീം വോട്ടുകള്‍ ഇടതുപക്ഷത്തേയ്ക്ക് മറിച്ചെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ ഹൈക്കമാന്‍ഡ് നിയോഗിച്ച അശോക് ചവാന്‍ സമിതിയ്ക്ക് മുന്നിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്തമാക്കിയത്.
പൗരത്വ നിയമത്തിനെതിരായ നിലപാട് ഇടതുപക്ഷത്തിന് ഗുണം ചെയ്‌തെന്നും ഇത് മുസ്ലീം സമുദായത്തെ ഇടതിനോട് അടുപ്പിച്ചെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി. സര്‍ക്കാരിന് എതിരായ കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ കോവിഡ് വെല്ലുവിളിയായി. എന്നാല്‍, സര്‍ക്കാരിന്റെ അഴിമതികള്‍ തുറന്നുകാട്ടാന്‍ കഴിഞ്ഞു. ഇക്കാര്യങ്ങള്‍ക്ക് മാധ്യമങ്ങളും വലിയ പ്രാധാന്യമാണ് നല്‍കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.
സര്‍ക്കാരിനെതിരായ പ്രചാരണങ്ങള്‍ താഴെ തലത്തിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല. സംഘടനാ സംവിധാനത്തിന്റെ ദൗര്‍ബല്യമാണ് ഇതിന് കാരണമായത്. ബൂത്ത് കമ്മിറ്റികള്‍ പലതും നിര്‍ജ്ജീവമാണ്. സ്ലിപ് പോലും വീടുകളില്‍ എത്തിക്കാനായില്ലെന്നും ചെന്നിത്തല തുറന്നടിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടും ശബരിമല വിഷയം നിയമസഭ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്തത് ഗുണം ചെയ്തില്ലെന്നും കോണ്‍ഗ്രസ് വിലയിരുത്തിയിട്ടുണ്ട്.
Post Your Comments