കൊച്ചി : കഴിഞ്ഞ കുറച്ച് കാലമായി പരാജയം നേരിടുന്ന സാഹചര്യത്തിൽ കോണ്‍ഗ്രസ് അതിന്റെ പ്രവര്‍ത്തന സംസ്‌കാരം മാറ്റണമെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. സിപിഐഎം അവരുടെ തൊഴിലാളി രാഷ്ടീയവും ബിജെപി ഹിന്ദുത്വ രാഷ്ട്രീയവുമാണ് പറയുന്നതെങ്കില്‍ ഏറ്റവും കൂടുതല്‍ സോഷ്യലിസ്റ്റ് നയങ്ങള്‍ നടപ്പിലാക്കിയ കോണ്‍ഗ്രസ് ഇനി ആ രാഷ്ട്രീയം പറയണമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഷിബു ഇക്കാര്യം പറഞ്ഞത്.
കോണ്‍ഗ്രസ് പാര്‍ട്ടി എന്ന നിലക്ക് പോസിറ്റീവായിട്ടാണ് കാര്യങ്ങളെ കാണുന്നത്. കഴിഞ്ഞ കുറച്ച് കാലമായി പരാജയം കഴിഞ്ഞാല്‍ അവിടെ വിഴുപ്പലക്കലും കാര്യങ്ങള്‍ കൂടുതല്‍ വഷളാവുന്ന സാഹചര്യമാണ് കണ്ടിട്ടുള്ളത്. താൻ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച ദിവസത്തെ സംഭവവികാസങ്ങള്‍ ലജ്ജാകരമാണ്. അതിന് ശേഷമെന്തായാലും കാര്യങ്ങള്‍ ഗൗരവത്തോടെ എടുത്തുവെന്നത് നല്ലതാണ്. ഗ്രൂപ്പ് യോഗം മാത്രമല്ല, വാളെടുത്തവരൊക്കെ വേട്ടക്കാരനെന്ന നിലയില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും പോകാന്‍ കഴിയില്ല. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാറുകയാണ്. അത് ഏത് കാലത്ത് പഴയ സാഹചര്യത്തിലേക്ക് തിരിച്ചുവരുമെന്ന് സംശയത്തിലുള്ള സാഹചര്യമാണ്.
Read Also : ഇന്ത്യൻ ടീമിലെ സ്റ്റാൻഡ് ബൈ താരം അൻസാർ നാഗ്വസ്വല്ല
ഒരു വ്യക്തിയെ മാറ്റുന്നത് കൊണ്ട് തീരില്ല. പ്രവര്‍ത്തന സംസ്‌കാരം പൂര്‍ണമായും മാറ്റണം. കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം അവര്‍ പറയണം. ഇടതുപക്ഷത്തെ സംബന്ധിച്ച് അവരുടെ രാഷ്ട്രീയം പ്രവര്‍ത്തിയുമായി ബന്ധമില്ലെങ്കിലും അത് തൊഴിലാളി രാഷ്ട്രീയമാണ്. ബിജെപി ഹിന്ദുത്വയായിരിക്കാം.ഏറ്റവും കൂടുതല്‍ സോഷ്യലിസ്റ്റ് നയങ്ങള്‍ നടപ്പിലാക്കിയ പാര്‍ട്ടി ഇന്ന് ആ രാഷ്ട്രീയം പറയുന്നില്ല. എവിടെ നില്‍ക്കുന്നുവെന്ന് പറയുന്നില്ല. പിന്നെ എങ്ങനെയാണ് വോട്ടറെ ആകര്‍ഷിക്കുക എന്നും ഷിബു ചോദിക്കുന്നു.
Post Your Comments