Latest NewsNewsIndia

പ്രധാനമന്ത്രി മനുഷ്യനല്ല, രാജ്യത്തെ ശരിയായ പാതയിലൂടെ നയിക്കുന്ന ദൈവത്തിന്‍റെ അവതാരം; അരുണാചല്‍ എം.പി

ഇറ്റാനഗർ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദൈവത്തിന്‍റെ അവതാരമെന്ന് വിശേഷിപ്പിച്ച്‌ അരുണാചല്‍ പ്രദേശിലെ ബി.ജെ.പി എം.പി താപിര്‍ ഗാവോ. പശ്ചിമ ബംഗാളിലെയും അസമിലെയും തേയില തോട്ടങ്ങളിലെ തൊഴിലാളികള്‍ക്കായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചാണ് ഗാവോയുടെ പരാമര്‍ശം.

“പ്രധാനമന്ത്രി മനുഷ്യനല്ല, രാജ്യത്തെ ശരിയായ പാതയിലൂടെ നയിക്കുന്ന ദൈവത്തിന്‍റെ അവതാരമാണ്. ഇന്ത്യക്കാരെന്ന നിലയില്‍ നമുക്കതില്‍ അഭിമാനിക്കാം” എന്നായിരുന്നു ഗാവോയുടെ പ്രസ്താവന. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളും ഗാവോ പാര്‍ലമെന്‍റില്‍ വിവരിച്ചു.

Read Also :  പി ജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജിവച്ചു; സ്പീക്കർക്ക് രാജിക്കത്ത് സമർപ്പിച്ചു

പശ്ചിമ ബംഗാളിലെയും അരുണാചലിലെയും തേയില തൊഴിലാളികളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ 1000 കോടി അനുവദിച്ചതിനെ ഗവോ പ്രശംസിച്ചു. ഇത് തൊഴിലാളികളുടെ ജീവിതങ്ങളില്‍ പ്രതീക്ഷയുടെ വെളിച്ചം പകരുന്നതാണെന്നും ഗാവോ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button