തവനൂർ: തനിക്ക് നേരെ വധഭീഷണിയുണ്ടെന്ന് ഫിറോസ് കുന്നംപറമ്പില്‍. തവനൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.ടി ജലീല്‍ പരാജയപ്പെട്ടാല്‍ മാഷാ അല്ലാഹ് സ്റ്റിക്കര്‍ ഒട്ടിച്ച ഇന്നോവ വരാമെന്നും താന്‍ ജീവനോടെ ഉണ്ടാകുമോയെന്ന് അറിയില്ലെന്നും ഫിറോസ് കുന്നംപറമ്പില്‍. മാഷാ അല്ലാഹ് എന്നൊക്കെ ഒട്ടിച്ച ഇന്നോവ ഒക്കെ ഓടിച്ചുനടക്കുന്ന കാലമാണല്ലോ. എന്തു വേണമെങ്കിലും സംഭവിക്കാമെന്ന് ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞു. തീര്‍ച്ചയായും വധഭീഷണിയുണ്ടെന്നും അതൊന്നും ആരും പറഞ്ഞുകൊണ്ട് ചെയ്യുന്നതല്ലല്ലോ എന്നും ഫിറോസ് പ്രതികരിച്ചു.
Read Also: കൊല്ലപ്പെട്ട മതപണ്ഡിതന്‍ ചേകന്നൂര്‍ മൗലവിയുടെ മകന്‍ അജ്മാനില്‍ മരിച്ചു
എന്നാൽ കെ.ടി ജലീല്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി വൃക്കരോഗികള്‍ക്കുള്ള സഹായം ഇല്ലാതാക്കി. കിഡ്‌നി വെല്‍ഫെയര്‍ അസോസിയേഷന്റെ പരിപാടിക്ക് പോയപ്പോള്‍ ഭാരവാഹികളാണ് ഇക്കാര്യം പറഞ്ഞതെന്നും ഫിറോസ് പറയുന്നു. ജലീല്‍ എം.എല്‍.എയും മന്ത്രിയും ആയതുകൊണ്ട് ഗുണമുണ്ടായത് അയാള്‍ക്ക് മാത്രമാണെന്നും ഫിറോസ് പറഞ്ഞു.
Post Your Comments