മലപ്പുറം : കൊല്ലപ്പെട്ട മതപണ്ഡിതന്‍ ചേകന്നൂര്‍ മൗലവിയുടെ മകന്‍ കോവിഡ് ബാധിച്ച് മരിച്ചു. തിരൂര്‍ പറവണ്ണ പുതിയാലകത്ത് ആസിഫ് മുഹമ്മദ് (42) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. അജ്മാനില്‍ വെച്ചായിരുന്നു അന്ത്യം. ഒരാഴ്ച മുമ്പാണ് ആസിഫിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അജ്മാനില്‍ അവന്റിസ് ജനറല്‍ മെയിന്റനന്‍സ് കോണ്‍ട്രാക്ടിങ് എന്ന സ്ഥാപനം നടത്തി വരികയായിരുന്നു.
Read Also : സിപിഎം നടത്തിയ ഡല്‍ഹി കലാപ ഫണ്ട്, അഭിമന്യു ഫണ്ട് എന്നിവയില്‍ തിരിമറികള്‍ നടന്നിട്ടുണ്ടെന്ന് പി.കെ ഫിറോസ്
പറവണ്ണ സ്വദേശി സുബൈദയാണ് മാതാവ്. ഭാര്യ: താനൂര്‍ മൂലക്കല്‍ സ്വദേശി ലീന. മയ്യത്ത് ഖബറടക്കം അജ്മാന്‍ ഖബര്‍സ്ഥാനില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Post Your Comments