ന്യൂഡല്‍ഹി: പതിനഞ്ച് വയസുകാരിയെ കുടുംബം ബലമായി വിവാഹം കഴിപ്പിക്കാനൊരുങ്ങിയത് തടഞ്ഞു വനിതാ കമ്മീഷന്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലാണ് സംഭവം. അജ്ഞാത വ്യക്തിയുടെ ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ വനിതാ കമ്മീഷൻ ബാലവിവാഹത്തില്‍ നിന്നും പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി.
കുടുംബം പതിനഞ്ചുകാരിയെ ബലമായി വിവാഹം കഴിപ്പിക്കാനൊരുങ്ങുകയായിരുന്നുവെന്ന് വനിതാ കമ്മീഷന്‍ അറിയിച്ചു. സംഭവത്തില്‍ ഡല്‍ഹി പൊലീസിന്റെ സഹായം തേടിയെങ്കിലും പ്രതികരണം ഉണ്ടായില്ല, തുടര്‍ന്ന് വനിതാ കമ്മീഷന്‍ അംഗങ്ങള്‍ സ്‌റ്റേഷനിലെത്തി പൊലീസുമായി വിവാഹ സ്ഥലത്തേക്ക് പോകുകയായിരുന്നുവെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ടു ചെയ്യുന്നു.
read also:എൻ .ഡി .എ സ്ഥാനാർത്ഥി അനൂപ് ആന്റണിക്ക് നേരെ ആക്രമണം
വരനെത്തുന്നതിന് തൊട്ടു മുമ്പാണ് വനിതാകമ്മീഷന്‍ സംഘം കല്യാണ മണ്ഡപത്തിൽ എത്തിയത്. പെണ്‍കുട്ടിയോട് സംഘം വിവരങ്ങള്‍ ചോദിച്ച് മനസിലാക്കി. കുട്ടിയുടെ രക്ഷിതാക്കളെയും വിവാഹ ചടങ്ങിനെത്തിയവരെയും പൊലീസ് ചോദ്യം ചെയ്തു.
Post Your Comments