ബംഗളൂരു: കർണാടകയിലെ ബിആർ ഹിൽസ് സന്ദർശിക്കാനെത്തിയ വിനോദസഞ്ചാരികൾക്ക് നേരെ കാട്ടാനകളുടെ ആക്രമണം. വനത്തിനുള്ളിലൂടെ വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന വിനോദസഞ്ചാരികളെയാണ് കാട്ടാനകൾ ആക്രമിക്കാനെത്തിയത്. വാഹനത്തിന്റെ മുന്നിലും പിന്നിലുമായി സഞ്ചാരികൾക്ക് നേരെ അടുക്കുന്ന ആനകളുടെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. തലനാരിഴയ്ക്കാണ് സഞ്ചാരികൾ രക്ഷപ്പെട്ടത്.
59 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. വഴിയിലൂടെ നീങ്ങുന്ന വാഹനം കണ്ട് വനത്തിൽ നിന്നും ഒരു ആന ഓടി അടുക്കുന്നതും ഇത് കണ്ട ഡ്രൈവർ വേഗം വാഹനം മുന്നോട്ട് എടുക്കുന്നതും ദൃശ്യത്തിൽ കാണാം. ചിന്നം വിളിച്ചുകൊണ്ട് വാഹനത്തിന്റെ അടുത്തേക്ക് ഓടിയടുക്കുന്ന ആനയെ കണ്ട് വിനോദസഞ്ചാരികളെല്ലാം പരിഭ്രാന്തരായി.
Read Also: ഇടതുപക്ഷത്തിനുമേൽ ഇടിത്തീ വീഴുന്നു ; മുതിർന്ന നേതാക്കൾ എൻ ഡി എ പക്ഷത്തേക്ക്
അൽപ്പദൂരം വാഹനത്തെ പിന്തുടർന്ന ശേഷം ആന പിന്തിരിയുന്നതും പിന്നീട് നിമിഷങ്ങൾക്കകം തന്നെ മറ്റൊരു ആന വാഹനത്തിന് നേരെ ഓടി വരുന്നതും വീഡിയോയിൽ ഉണ്ട്. കുറച്ചുനേരം വാഹനത്തിന് തടസം സൃഷ്ടിച്ച ശേഷം ആന തിരികെ കാട്ടിനുള്ളിലേക്ക് മടങ്ങുന്ന ദൃശ്യങ്ങളും വീഡിയോയിൽ കാണാം. ആക്രമിക്കാനെത്തിയ രണ്ടു കാട്ടാനകൾക്ക് പുറമെ പരിസരത്ത് അനേകം കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.
https://www.facebook.com/watch/mysuruonline/
വനത്തിനുള്ളിലെ വിനോദസഞ്ചാര മേഖലയിൽ കഴിഞ്ഞ ദിവസം ഒരു കാട്ടാന പ്രസവിച്ചിരുന്നു. കുഞ്ഞിനെ സംരക്ഷിക്കാൻ വേണ്ടിയാകാം ആനകൾ കൂട്ടമായി മേഖലയിൽ എത്തിയതെന്നും വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം നടത്തിയതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥനായ മനോജ് കുമാർ വ്യക്തമാക്കി.
Post Your Comments