ഇലക്ഷൻ അടുക്കുമ്പോൾ പാർട്ടി വിടുക സാധാരണമാണ് പക്ഷെ നേതാക്കള്‍ നിരന്തരം പാര്‍ട്ടി വിടുന്നത് ഇടതുപക്ഷത്തെ ഞെട്ടിച്ചിരിക്കുകയാണ്. ജില്ലയില്‍ ഒന്നല്ല മൂന്നുപേരാണ് പാര്‍ട്ടി വിട്ട് എന്‍ഡിഎയില്‍ ചേര്‍ന്നത്. ജനസ്വാധീനമുള്ള നേതാക്കളായ ഇവര്‍ പാര്‍ട്ടി വിടുമെന്ന ഒരു സൂചനയും നല്‍കാതെയുള്ള കൂടുമാറ്റം പാര്‍ട്ടിയെ ആശങ്കയിലാക്കി. ഇതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ ഇത് കാര്യമായി ബാധിച്ചു. എന്‍ഡിഎ സ്ഥാനര്‍ത്ഥിയായി ഇവരുടെ പേര് പ്രഖ്യാപിച്ചപ്പോഴാണ് മറ്റു പാര്‍ട്ടി നേതാക്കള്‍ അറിഞ്ഞതുതന്നെ. സിപിഎം മരുത്തോര്‍ വട്ടംലോക്കല്‍ കമ്മിറ്റി അംഗവും തണ്ണീര്‍മുക്കം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായിരുന്ന പി.എസ്. ജ്യോതിസ് ആണ് പാര്‍ട്ടി വിട്ട് ആദ്യം എന്‍ഡിഎയില്‍ എത്തിയത്.
Also Read:കോലീബി സഖ്യം ഉണ്ടായിട്ടുണ്ട് ; ബാലശങ്കറിന്റെ വാദം ശുദ്ധ അസംബന്ധമാണെന്ന് ഒ.രാജഗോപാല്‍
മാവേലിക്കര എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചപ്പോള്‍ ഇടതുപക്ഷം വീണ്ടും ഞെട്ടി. ബിജെപി പട്ടിക പുറത്ത് വന്നപ്പോള്‍ സിപിഎം നേതാവ് കെ. സഞ്ജു ബിജെപിയിലെത്തിയ കാര്യം പാര്‍ട്ടി അറിഞ്ഞത്. ചുന്നക്കര ലോക്കല്‍ കമ്മിറ്റി അംഗവും ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവുമായിരുന്നു സഞ്ജു. സിപിഐ നേതാവ് തമ്ബി മേട്ടുതറ പാര്‍ട്ടി വിട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി കുട്ടനാട്ടില്‍ മത്സരിക്കുമെന്ന പ്രഖ്യാപനം വന്നതോടെ ഇടതുപക്ഷത്ത് ആശങ്കയേറി. സിപിഐ ജില്ലാകൗണ്‍സില്‍ അംഗവും ജില്ലാ പഞ്ചായത്ത് മുന്‍ വൈസ്പ്രസിഡന്റുമായിരുന്നു തമ്ബി. ഇവരുടെ ചുവട് മാറ്റം പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന് ഇടതുപക്ഷം വിലയിരുത്തുന്നു.
നേതാക്കള്‍ പാര്‍ട്ടി വിട്ടതോടെ അണികള്‍ നിഷ്‌ക്രിയരായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാന നേതൃത്വം അടിയന്തരമായി ഇടപ്പെട്ടു. തുടര്‍ന്ന് മറ്റു സ്ഥലങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ ഇറക്കി പ്രചരണം ഉഷാറാക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. അമ്ബലപ്പുഴ മണ്ഡലത്തില്‍ ജി. സുധാകരനെ ഒഴിവാക്കിയതോടെ പ്രവര്‍ത്തകരും നിരാശരാണ്. വികസനമുഖമുള്ള സുധാകരനെ ഒഴിവാക്കി പകരം എസ്ഡിപിഐ ആഭിമുഖ്യമുള്ള ആളെ സ്ഥാനര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധം നിലനില്‍ക്കേയാണ് നേതാക്കളുടെ ചുവടുമാറ്റം പാര്‍ട്ടിക്ക് വിനയാകുന്നത്.
ഈ മാറ്റങ്ങൾ വരുന്ന ഇലക്ഷനിൽ ഇടതുപക്ഷത്തെ കാര്യമായി ബാധിക്കുമെന്നുറപ്പാണ്
Post Your Comments