KeralaLatest NewsNews

അലി അക്ബറിന്റെ സിനിമയിൽ അഭിനയിക്കില്ലെന്ന് സുരേഷ് ഗോപി

‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന തന്റെ സിനിമയില്‍ ബിജെപി എംപിയും നടനുമായ സുരേഷ് ഗോപി അഭിനയിക്കില്ലെന്ന് പറഞ്ഞതായി സംവിധായകന്‍ അലി അക്ബര്‍. ഫേസ്ബുക്കില്‍ ‘ഒരു സീനിലെങ്കിലും സുരേഷ് ഗോപി ചേട്ടനെ കൊണ്ടു വരണം ഇക്കാ’ എന്ന കമന്റിന് മറുപടി പറയവേയാണ് സുരേഷ് ഗോപി തന്റെ സിനിമയില്‍ അഭിനയിക്കാന്‍ വിസമ്മതിച്ച കാര്യം അലി അക്ബര്‍ പറഞ്ഞത്.

Also Read:ഫ്‌ളാറ്റിന്റെ മുകളില്‍ നിന്നും അമ്മയും കുഞ്ഞും താഴെ വീണു; യുവതി മരിച്ചു

‘പുള്ളി അഭിനയിക്കില്ല മതേതരത്വം തകര്‍ന്നാലോ?’ എന്നായിരുന്നു ആദ്യ പ്രതികരണം. സുരേഷ് ഗോപി ശരിക്കും നോ പറഞ്ഞോ എന്ന ചോദ്യം വീണ്ടും ഉണ്ടായപ്പോള്‍ അതെ എന്നായിരുന്നു അലി അക്ബറിന്റെ മറുപടി. ആദ്യ ഷെഡ്യൂളിലെ എഡിറ്റിങ് പരിപാടികള്‍ ഉടന്‍ തന്നെ ആരംഭിക്കുന്നതാണ്. വയനാട്ടിലെ എല്ലാ ഭാഗത്തും ചിത്രീകരണം നടത്തിയിരുന്നു. കേരളത്തിലെ തെരഞ്ഞെടുപ്പിന് ശേഷം മാത്രമെ ഇനി രണ്ടാമത്തെ ഷെഡ്യൂള്‍ ആരംഭിക്കുകയുള്ളു. വയനാട്ടില്‍ ചിത്രീകരണത്തിനിടെ സഹായിച്ച എല്ലാ നാട്ടുകാര്‍ക്കും അലി അക്ബര്‍ നന്ദി അറിയിക്കുകയും ചെയ്തു.

30 ദിവസം നീണ്ടതായിരുന്നു വയനാട്ടിലെ ആദ്യ ഷെഡ്യൂള്‍. മൂന്ന് ഷെഡ്യൂളുകളായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുക എന്ന് നേരത്തെ അറിയിച്ചിരുന്നു. സിനിമക്ക് വേണ്ടി താന്‍ ഭിക്ഷ യാചിക്കുക തന്നെയാണെന്നും അത് ക്ഷേത്രത്തിലേക്ക് കൊടുക്കും പോലെയാണെന്നും അലി അക്ബര്‍ ഇതിന് മുമ്ബും പറഞ്ഞിരുന്നു. തനിക്ക് വീടുണ്ടാക്കാനോ മക്കളെ കെട്ടിക്കാനാേ ആണെങ്കില്‍ ഇതിലും ഇരട്ടി പണം തനിക്ക് ലഭിക്കുമായിരുന്നു. ഇന്ന് വരെ ആരോടും അങ്ങനെ ചോദിച്ചിട്ടില്ല. പക്ഷേ ഈ പ്രൊജക്ടിന് വേണ്ടി റോഡില്‍ ഇറങ്ങാനും ഭിക്ഷ യാചിക്കാനും തയ്യാറാണെന്നും അലി അക്ബര്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button