Latest NewsKeralaNews

ഫ്‌ളാറ്റിന്റെ മുകളില്‍ നിന്നും അമ്മയും കുഞ്ഞും താഴെ വീണു; യുവതി മരിച്ചു

6 മാസം പ്രായമായ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: ഫ്‌ളാറ്റിന്റെ മുകളില്‍ നിന്നും അമ്മയും കുഞ്ഞും താഴെ വീണു. വീഴ്ചയില്‍ യുവതി മരിച്ചു. ആറുമാസം പ്രായമായ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്മയുടെ കൈയ്യില്‍ നിന്നും കുട്ടി വഴുതി താഴേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. ഇടവ ഐഒബി ബാങ്കിന് സമീപത്തുള്ള ഫ് ളാറ്റിലാണ് അപകടമുണ്ടായത്.

Read Also : വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് 30 സെക്കന്റിന്റെ വ്യത്യാസത്തില്‍; കൊച്ചിയില്‍ നടന്ന സംഭവത്തിൽ എഎഐബി റിപ്പോര്‍ട്ട്

കുട്ടിയുടെ അമ്മ നിമയുടെ നിലവിളി കേട്ട് നിമയുടെ അമ്മയും തൊട്ടടുത്ത കടയിലെ ജീവനക്കാരും ഓടി എത്തിയപ്പോള്‍ കണ്ടത് അമ്മയും കുഞ്ഞും നിലത്തു കിടക്കുന്നതാണ് . ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. നിമയുടെ തലയില്‍ ആറുപൊട്ടലുകള്‍ ഉള്ളതായി കണ്ടു. കുട്ടിക്ക് സാരമായ പരിക്കുകള്‍ മാത്രമേ ഉള്ളൂ. സീനത്തിന്റെ മകളാണ് മരിച്ച നിമ. ഭര്‍ത്താവ് അബു ഫസല്‍ ദുബായില്‍ ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button