KeralaLatest NewsNews

‘ഹൃദയത്തിൽ നന്മ ഉള്ളവർ വേദനിക്കപ്പെടും, ആരെയും അപമാനിക്കാൻ ചെയ്തതാകില്ല’: സുരേഷ് ഗോപിയെ പിന്തുണച്ച് അഖിൽ മാരാർ

മാധ്യമപ്രവർത്തകയോട് അനുചിതമായി പെരുമാറിയ വിഷയത്തിൽ നടൻ സുരേഷ് ഗോപി വിവാദത്തിലായിരിക്കുകയാണ്. സംഭവത്തിൽ കഴിഞ്ഞ ദിവസം കേസ് രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. കേസുമായി മുന്നോട്ട് പോകാനാണ് മാധ്യമപ്രവർത്തകയുടെ തീരുമാനം. എന്നാൽ, മലയാള സിനിമയിൽ ഉള്ളവർ സുരേഷ് ഗോപിക്കൊപ്പമാണ്. സുരേഷ് ഗോപിക്ക് പിന്തുണ നൽകി ബാബുരാജ്, ഭാഗ്യലക്ഷ്മി അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, ബിഗ് ബോസ് താരവും സംവിധായകനുമായ അഖിൽ മാരാർ രംഗത്ത്.

‘ചെയ്ത ആക്ട് തെറ്റാണ്. ഉദ്ദേശ്യ ശുദ്ധി ഒരിക്കലും മോശമായിരുന്നില്ല. പൊതു സമൂഹത്തോടു മാപ്പ് പറയുന്നു. എന്റെ ഗണപതിക്ക് മുന്നില്‍ ഏത്തമിടുന്നു. ബിഗ്‌ബോസിലെ ഈ രംഗം നിങ്ങളില്‍ പലർക്കും ഓര്‍മ കാണും. സുരേഷ് ഗോപി വിഷയത്തില്‍ ഞാന്‍ കാണുന്നതും ഇതാണ്. ചെയ്ത ആക്ട് തെറ്റാണ്. എന്നാല്‍, ആ മനുഷ്യന്‍ ഒരിക്കലും ആരെയും അപമാനിക്കാന്‍ ചെയ്ത പ്രവർത്തി ആയി കാണാന്‍ എനിക്ക് കഴിയില്ല.
ഹൃദയത്തില്‍ നന്മ ഉള്ളവർ വേദനിക്കപ്പെടും’, അഖിൽ മാരാർ കുറിച്ചു.

‘കഴിഞ്ഞ ഒരുപാട് വർഷങ്ങളായി സാറിനെ എനിക്ക് അറിയാം, സർ എന്താണെന്നും എങ്ങനെ ആണെന്നും അറിയാം. എന്നെ ഒരു മകളെ പോലെ തന്നെയാണ് കണ്ടിരുന്നതും, അതുകൊണ്ട് ഒരു മകളെ പോലെ തന്നെ ഞാൻ പറയുന്നു. എപ്പോഴും എപ്പോഴും സുരേഷ് സാറിനൊപ്പം’, ശ്രീവിദ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘സ്വാമി വിവേകാനന്ദൻ പറഞ്ഞ വാക്കുകൾ ഓർമയുള്ളത് കൊണ്ട് ഒന്നും പറയാൻ പറ്റുന്നില്ല. ഉറക്കം നടിക്കുന്നവരെ ഉണർത്താൻ ദൈവം വിചാരിച്ചാലും ബുദ്ധിമുട്ടാവും. ഇത്രെയെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ എന്നോട് തന്നെ ചെയ്യുന്ന ഏറ്റവും വലിയ തെറ്റായി പോവും. എല്ലാവർക്കും ഒരുപാട് സ്നേഹം സന്തോഷം ശുഭരാത്രി’, എന്നാണ് നടൻ വിജയ് മാധവ് വ്യക്തമാക്കിയത്.

‘സുരേഷ് ഏട്ടാ… ആരു എന്ത് പറഞ്ഞാലും.. ഞാനും എന്റെ കുടുംബവും കൂടെയുണ്ട്’, പൊന്നമ്മ ബാബു കുറിച്ചു.

അതേസമയം, സുരേഷ് ഗോപിക്കെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് മാധ്യമപ്രവർത്തകൻ നികേഷ് കുമാർ രംഗത്ത് വന്നിരുന്നു. ഒട്ടും ലൈംഗിക ചേഷ്ടയോടെയല്ല സുരേഷ് ഗോപി ആ പത്രപ്രവര്‍ത്തകയെ സ്പര്‍ശിച്ചതെന്ന് നികേഷ് പറഞ്ഞു. സംസാരിക്കുമ്പോള്‍ ചോദ്യങ്ങള്‍ ചോദിക്കുന്നവരെ കൊച്ചാക്കാന്‍ നടത്തിയ സുരേഷ് ഗോപിയുടെ സ്ഥിരം ശൈലി മാത്രമാണ് അവിടെ സംഭവിച്ചതെന്നും അത് അഭിനയത്തിന്റെ ഭാഗമായി വന്നിട്ടുള്ള കാര്യമാണെന്നും നികേഷ് കുമാര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്നും അതിനപ്പുറത്തേക്ക് ഒരു ക്യാമ്പയില്‍ വേണ്ടെന്നും നികേഷ് കുമാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button