
കോട്ടയം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ കേരളത്തില്‍ തൂക്കുമന്ത്രിസഭ വരാന്‍ പോകുന്നുവെന്ന പ്രവചനവുമായി പി.സി ജോര്‍ജ്. തൂക്കുമന്ത്രിസഭ വരുമ്പോഴാണ് പൂഞ്ഞാറിന്റെ ശക്തി മുന്നണികള്‍ തിരിച്ചറിയുകയെന്ന് ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
‘ഉമ്മന്‍ചാണ്ടിക്കെതിരെ ഞാന്‍ ഇനി ഒന്നും പറയില്ല. അദ്ദേഹത്തിനെതിരെ പൊട്ടിത്തെറിച്ചത് മുന്നണി പ്രവേശനം നടക്കാത്തതിലുള്ള അന്നേരത്തെ ദേഷ്യത്തിലാണ്. അതിപ്പോള്‍ മാറി. മുന്നണി പ്രവേശനം തടഞ്ഞതില്‍ രമേശ് ചെന്നിത്തലക്കും പങ്കുണ്ട്. ബി.ജെ.പിക്ക് അഞ്ചു സീറ്റുകള്‍ വരെ ലഭിക്കും. ട്വന്റി 20 പിടിക്കുന്ന സീറ്റുകള്‍ നിര്‍ണായകമാകും’ പി.സി ജോര്‍ജ് പറഞ്ഞു.
Post Your Comments