
കടുത്തുരുത്തി : സ്ത്രീ ശാപത്താല്‍ എല്‍ഡിഎഫ് തകര്‍ന്നടിയുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. മോന്‍സ് ജോസഫ്. കേരളാ വനിത കോണ്‍ഗ്രസ് ജോസഫ് വിഭാഗം കടുത്തുരുത്തി നിയോജക മണ്ഡലം ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”വിലക്കയറ്റം അടിച്ചേല്‍പ്പിച്ച് കുടുംബ ബഡ്ജറ്റ് തകര്‍ത്തതിനും വിശ്വാസം സംരക്ഷിക്കാന്‍ തെരുവില്‍ പ്രതിക്ഷേധിക്കാന്‍ ഇറങ്ങേണ്ടി വന്നതിനും ബാലറ്റിലൂടെ പകരം ചോദിക്കാന്‍ കാത്തിരിക്കുന്ന സ്ത്രി ശക്തിയുടെ കരുത്തില്‍ എല്‍.ഡി.എഫ് ഈ തെരഞ്ഞെടുപ്പില്‍ തകര്‍ന്നടിയും. തങ്ങളുടെ അഭ്യസ്തവിദ്യരായ പെണ്‍മക്കള്‍ അടക്കമുള്ളവര്‍ കഷ്ടപ്പെട്ട് പഠിച്ച് വിജയിച്ച് പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട് തൊഴിലിനായി കാത്തിരിക്കുമ്പോൾ അനര്‍ഹരായ ആളുകളെ പിന്‍വാതില്‍ വഴി ജോലിക്ക് കയറ്റി കുടുംബങ്ങളില്‍ കണ്ണീര്‍ നല്‍കിയ ഭരണമാണ് ഇടത് മുന്നണി നടത്തിയത്”-മോന്‍സ് ജോസഫ് പറഞ്ഞു.
Read Also : പ്രവാസി ക്വാട്ട ബില്‍ സംബന്ധിച്ച് പ്രവാസികള്‍ക്കുള്ള ആശങ്ക നീങ്ങി
സ്വജനപക്ഷപാതവും അഴിമതിയു മുഖമുദ്രയാക്കി കുടുംബങ്ങളിലേക്ക് വരുമാനം എത്തിക്കേണ്ട മക്കളെ തൊഴില്‍ രഹിതരായി നിലനിര്‍ത്തിയ എല്‍.ഡി.എഫ് ജനദ്രോഹ ഭരണത്തിനെതിരെയുള്ള കുടുംബിനികളുടെ പ്രതിഷേധം ഈ ഭരണത്തിനെതിരായ വോട്ടുകളായി മാറുമെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി.
Post Your Comments