
നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് ഒന്നാമതെത്തുമെന്നത് ഉറപ്പാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ എം.പി. തെരഞ്ഞെടുപ്പില്‍ ബിജെപി-സിപിഎം കൂട്ടുകെട്ട് സജീവമാണ്. സംസ്ഥാനത്ത് ബിജെപിയുടെ അക്കൗണ്ട് മരവിപ്പിക്കുമെന്നും അതിനായാണ് താന്‍ നേമത്ത് മത്സരിക്കുന്നതെന്നും മുരളീധരന്‍ പ്രമുഖ മാധ്യമത്തോട് വ്യക്തമാക്കി.
കോണ്‍ഗ്രസ് പിന്തുണയോടെ ബിജെപി ജയിച്ചുവെന്നാണ് വിജയരാഘന്റെ വാദം. അതിനുള്ള മറുപടിയാണ് തന്റെ സ്ഥാനാര്‍ത്ഥിത്വമെന്നും മുരളീധന്‍ പറഞ്ഞു. കോണ്‍ഗ്രസ് മാത്രമാണ് ബിജെപിയെ നേരിടുന്നതെന്നും മുരളീധരന്‍ വ്യക്തമാക്കി.
Post Your Comments