തിരുവനന്തപുരം : വെളളനാട് ഇടശേരി സാരംഗിൽ ശ്രീകണ്‌ഠൻ നായർ എന്ന മുൻ സിപിഎം പ്രവർത്തകനാണ് വീടിനു മുന്നിൽ ഇടത് മുന്നണി പ്രവർത്തകർക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിച്ചത്.
വീട് വയ്‌ക്കാൻ ആരംഭിച്ചത് മുതൽ ഓരോ ഘട്ടത്തിലും തന്നെ അത്ര മാത്രം കമ്യൂണിസ്റ്റുകാർ ദ്രോഹിച്ചെന്നാണ് ശ്രീകണ്‌ഠൻ നായർ പറയുന്നത്. 2009 ലാണ് വെളളനാട് ബസ്‌സ്‌റ്റാന്റിന് സമീപം ശ്രീകണ്‌ഠൻ നായർ രണ്ട് സെന്റ് ഭൂമി വാങ്ങിയത്. സമീപവാസിയായ ഒരാൾ വാങ്ങാൻ താല്പര്യം കാട്ടിയ ഭൂമിയായിരുന്നു ഇത്. അതുകൊണ്ട് തന്നെ തടസമൊന്നുമില്ലാതെ വീട് നിർമ്മിക്കാൻ പഞ്ചായത്ത് പ്രസിഡന്റിന്റെയും സിപിഎം ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെയും സഹായം ശ്രീകണ്ഠൻ നായർ തേടി.
എന്നാൽ അവർ ശ്രീകണ്ഠൻ നായരെ സഹായിക്കുകയായിരുന്നില്ല . പഴയ വീട് പൊളിച്ച് പുതിയ വീടിന്റെ നിർമ്മാണം ആരംഭിച്ചപ്പോൾ പഞ്ചായത്ത് ആദ്യ സ്‌റ്റോപ് മെമ്മോ നൽകി. പിന്നാലെ പിന്നീട് വൈദ്യൂതി കണക്ഷനും പൈപ്പ് കണക്ഷനുമെല്ലാം പഞ്ചായത്ത് പ്രസിഡന്റ് ഇടപെട്ട് തടഞ്ഞു . അന്ന് സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന കടകംപളളി സുരേന്ദ്രനോട് ഇതിനെപറ്റി പരാതി പറഞ്ഞെങ്കിലും പരിഹാരം ഉണ്ടായില്ല .
തുടർന്ന് അദാലത്തിൽ പരാതി നൽകിയപ്പോൾ മജിസ്‌ട്രേറ്റ് ശോചനാലയത്തിന്റെ ടാങ്ക് വീടിനു സമീപം സ്ഥാപിക്കാൻ അനുവദിച്ചു . എന്നാൽ പഞ്ചായത്ത് അതിനും അനുവദിച്ചില്ല. ഒടുവിൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഭൂമിയിൽ വീട് നിർമ്മിക്കാൻ സ്വന്തം പാർട്ടി തന്നെ തടസ്സമായപ്പോൾ ശ്രീകണ്ഠൻ നായർ ബോർഡ് തൂക്കി “കമ്യൂണിസ്റ്റുകാരാണോ കടക്ക് പുറത്ത്”
Post Your Comments