KeralaLatest NewsNews

കോവിഡ് വരാത്തവർ ഏറ്റവും കൂടുതലും, ലോകത്ത് ഏറ്റവും കുറഞ്ഞ മരണ നിരക്കുള്ളതും കേരളത്തിൽ ; മുഖ്യമന്ത്രി

മലപ്പുറം : കോവിഡ് വരാത്തവർ ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്ത് ഏറ്റവും കുറഞ്ഞ മരണ നിരക്ക് കേരളത്തിലാണ്. കഴിഞ്ഞ അഞ്ച് വർഷക്കാലം നേരിടേണ്ടി വന്നത് ഒരു പാട് പ്രതിസന്ധികളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജനങ്ങള്‍ എല്‍.ഡി.എഫിനൊപ്പമാണ്. ഇടതുമുന്നണിയില്‍ ജനം വലിയ തോതില്‍ പ്രതീക്ഷയും വിശ്വാസവും പുലര്‍ത്തുന്നു. എല്‍ഡിഎഫിന്റെ ജനപിന്തുണ വര്‍ധിച്ചുവെന്നും വികസനം മുന്നോട്ടുപോകണമെന്നാണ്‌ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also :  പ്രധാനമന്ത്രി നേരിട്ട് ഏല്‍പിച്ച ദൗത്യമാണ് തന്റെ സ്ഥാനാര്‍ഥിത്വം ; ജനങ്ങള്‍ തന്നോടൊപ്പം ഉണ്ടാകുമെന്ന് കണ്ണന്താനം

സംസ്ഥാനത്തെ വികസനം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ പുരോഗതിയുണ്ടാകില്ലെന്ന പഴയ ധാരണ ഇടതുസര്‍ക്കാരിന് മാറ്റാനായി. വികസന കാര്യങ്ങളില്‍ പ്രതിപക്ഷം കടുത്ത നിരാശയിലാണ്. എവിടെ വികസനമെന്ന ചോദ്യം തന്നെ നിരാശയില്‍ നിന്നാണ്. അനാവശ്യമായ കോലാഹലങ്ങളുണ്ടാക്കി ജനശ്രദ്ധ മാറ്റാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button