
ആര്യങ്കാവ്; അതിർത്തി വഴി തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ 3.7 കിലോ കഞ്ചാവുമായി 3 യുവാക്കളെ മിനി ഗുഡ്സ് വാൻ തടഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കാപ്പ കേസ് പ്രതി കൂടിയായ പുനലൂർ മുസാവരിക്കുന്ന് ചരുവിളപുത്തൻ വീട്ടിൽ ഷാനവാസ് (34), പുനലൂർ കല്ലുമല സമദ് മൻസിലിൽ അബ്ദുൽ ഫഹദ് (25), പുനലൂർ പേപ്പർമിൽ ചരുവിളപുത്തൻ വീട്ടിൽ അലൻ ജോർജ് (21) എന്നിവരാണ് അറസ്റ്റിൽ ആയിരിക്കുന്നത്.
രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് ഇന്നലെ രാവിലെ 6ന് കോട്ടവാസൽ വനം ചെക്ക്പോസ്റ്റിൽ തെന്മല എസ്ഐ ഡി.ജെ.ശാലുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധനയ്ക്കായി എത്തുകയുണ്ടായി. പോലീസ് തടയാൻ ശ്രമിച്ചിട്ടും ഗുഡ് വാൻ വെട്ടിച്ചു കടന്നുകളയുകയുണ്ടായി .
എക്സൈസ് ചെക്ക്പോസ്റ്റിൽ എക്സൈസ് ഉദ്യോഗസ്ഥരുമായി ചേർന്നു പോലീസ് ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസ് വാൻ തടഞ്ഞിട്ട് പിടികൂടി. ബോണറ്റിൽ 2 കവറിലും ഷാനവാസിന്റെ അരക്കെട്ടിൽ ചെറിയ കവറിലുമായി ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തുകയുണ്ടായി. തമിഴ്നാട്ടിലെ മധുരയിൽ നിന്നാണു കഞ്ചാവ് വാങ്ങിയതെന്ന് പ്രതികൾ പറഞ്ഞതായി പോലീസ് അറിയിച്ചു.
എന്നാൽ അതേസമയം കഴിഞ്ഞ ദിവസം രാത്രിയോടെ തമിഴ്നാട്ടിലേക്കു പോയ ഇവർ മധുര വരെ പോകാൻ സാധ്യതയില്ലെന്ന നിഗമനത്തിലാണു പൊലീസ്. പൊലീസ് സംഘത്തിൽ സിപിഒ വി.ചിന്തു, എസ്.അനൂപ്, രാജേഷ് ചന്ദ്രൻ എന്നിവരും എക്സൈസ് സംഘത്തിൽ ഇൻസ്പെക്ടർ എസ്.അനിർഷ, പ്രിവന്റീവ് ഒാഫിസർമാരായ ആർ.മനു, വി.ഗോപൻ, ബി.എസ്.അജിത്ത്, എസ്.സുധീഷ് എന്നിവരുമാണ് ഉണ്ടായിരുന്നത്.
Post Your Comments