Latest NewsKeralaNews

നേമത്തെ വികസനത്തിന് ഒരു ചുവട്‌വെയ്പ് കൂടി; കുമ്മനം രാജശേഖരൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

കഴക്കൂട്ടത്ത് എന്‍ഡിഎ നിശ്ചയമായും ജയിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം: കാവിക്കോട്ടയായ നേമത്ത് വികസനത്തിന് ഒരു ചുവട്‌വെയ്പ് കൂടി. ഓ രാജഗോപലിന് ശേഷം ബിജെപിയുടെ മുതിർന്ന നേതാവ് കുമ്മനം രാജശേഖരനെ കളത്തിലിറക്കിയിരിക്കുകയാണ് ബിജെപി. കുമ്മനം രാജശേഖരൻ ഇന്ന് ഉച്ചക്ക് 2.30 ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ജഗതി ഡിപിഐയിൽ വരണാധികാരി ജോയിൻ്റ് രജിസ്ട്രാർക്ക് പത്രിക സമർപ്പിച്ചാണ് കുമ്മനം ജനവിധി തേടുന്നത്

Read Also: പട വെട്ടാനൊരുങ്ങി ബിജെപി; ജനനായകന്മാർ ഇനി കളത്തിലേക്ക്

അതേസമയം കഴക്കൂട്ടത്ത് വിശ്വാസി സമൂഹം എന്‍ഡിഎയ്‌ക്കൊപ്പം നില്‍ക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്‍. കഴക്കൂട്ടത്ത് വിജയത്തില്‍ കുറഞ്ഞത് ഒന്നും പ്രതീക്ഷിക്കുന്നില്ലെന്നും വിശ്വാസികള്‍ വിജയിക്കുക എന്നതാണ് പ്രധാനമെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിയ്ക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍. നാമജപ അവകാശത്തിന് വേണ്ടി പോരാടിയ അമ്മമാരുടെ കണ്ണീരിന് മുന്നില്‍ കടകംപള്ളിക്ക് മുട്ടു കുത്തേണ്ടി വരും. കഴക്കൂട്ടത്ത് എന്‍ഡിഎ നിശ്ചയമായും ജയിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button