Latest NewsIndiaNews

സര്‍വ്വാഭരണ വിഭൂഷിതനായി പത്രിക സമര്‍പ്പണം ; ഹരി നാടാര്‍ അണിഞ്ഞ സ്വര്‍ണം എത്രയെന്ന് കേട്ടാല്‍ ഞെട്ടും

പനങ്ങാട്ടുപടൈ കക്ഷി കോര്‍ഡിനേറ്ററാണ് ഹരി നാടാര്‍

ചെന്നൈ : തെരഞ്ഞെടുപ്പ് കാലത്ത് വ്യത്യസ്തമായ പല കാഴ്ചകളും കാണാം. ചെന്നൈയില്‍ പി.പി.ഇ കിറ്റ് അണിഞ്ഞ് പത്രിക സമര്‍പ്പിക്കാന്‍ എത്തിയ സ്ഥാനാര്‍ത്ഥിയുടെ വാര്‍ത്ത ശ്രദ്ധേയമായതിന് പിന്നാലെ ഇപ്പോള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ പത്രിക സമര്‍പ്പണമാണ് ശ്രദ്ധേയമാകുന്നത്. സര്‍വ്വാഭരണ വിഭൂഷിതനായി പത്രിക സമര്‍പ്പിയ്ക്കാന്‍ എത്തിയിരിയ്ക്കുകയാണ് തമിഴ്‌നാട്ടിലെ ഒരു സ്ഥാനാര്‍ത്ഥി.

തിരുനെല്‍വേലി ജില്ലയിലെ ആലങ്കുളം മണ്ഡലത്തില്‍ നിന്നും സ്വതന്ത്രനായി ജനവിധി തേടുന്ന ഹരി നാടാറാണ് സര്‍വ്വാഭരണ വിഭൂഷിതനായി പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. അഞ്ച് കിലോ സ്വര്‍ണം അണിഞ്ഞാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിലെത്തി അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. പനങ്ങാട്ടുപടൈ കക്ഷി കോര്‍ഡിനേറ്ററാണ് ഹരി നാടാര്‍. തനിക്ക് 11.2കിലോയുടെ സ്വര്‍ണ സമ്പാദ്യമുണ്ടെന്ന് ഇദ്ദേഹം തന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button