
തിരുവനന്തപുരം: പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാർത്ഥി ലിജിൻ ലാൽ. എൻഡിഎ മുന്നണിയുടെ പ്രമുഖ നേതാക്കളായ ഡോ രാധാമോഹൻ അഗർവാൾ, വി മുരളീധരൻ, കെ സുരേന്ദ്രൻ, അഡ്വ എ പി അബ്ദുളളക്കുട്ടി, അനിൽ കെ ആന്റണി, പി കെ കൃഷ്ണദാസ് എന്നിവർ ലിജിനൊപ്പം ഉണ്ടായിരുന്നു.
എ ജി തങ്കപ്പൻ, ജയിംസ് കുന്നപ്പള്ളി, വി.വി രാജേന്ദ്രൻ, രമ ജോർജ്ജ്, രാജൻ എരുമേലി, നിയാസ് വൈദ്യരഗം, കെ ജനീഷ്, ജോർജ് കുര്യൻ, പി സുധീർ, ഏറ്റുമാനൂർ രാധാകൃഷ്ണൻ, നാരായണൻ നമ്പൂതിരി, ബി രാധാകൃഷ്ണ മേനോൻ, നോബിൾ മാത്യു, ജയസൂര്യൻ, ജി രാമൻ നായർ, എൻ ഹരി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
Post Your Comments