Latest NewsNewsIndia

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു നാമ നിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ ഉള്ളവര്‍ പത്രികയില്‍ ഒപ്പു വച്ചു

ന്യൂഡല്‍ഹി: ദ്രൗപദി മുര്‍മു നാമ നിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ അവര്‍, പാര്‍ലമെന്റിലെത്തി വരണാധികാരിയായ രാജ്യസഭ സെക്രട്ടറി ജനറല്‍ പി.സി.മോദി മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ, എന്‍ഡിഎ കക്ഷി നേതാക്കള്‍, മറ്റ് പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവര്‍ പത്രിക സമര്‍പ്പണത്തില്‍ പങ്കെടുത്തു. ജൂലൈ 18നാണ് തിരഞ്ഞെടുപ്പ്.

Read Also: ‘മെഡിസെപ്’ നടപ്പിലാക്കി ഉത്തരവിറങ്ങി: പദ്ധതി ജൂലൈ ഒന്നു മുതൽ ആരംഭിക്കും

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെ ഉള്ളവര്‍ പത്രികയില്‍ ഒപ്പു വച്ചിട്ടുണ്ട്. നാല് സെറ്റ് പത്രികകളാണ് നല്‍കിയിരിക്കുന്നത്. ആദ്യ സെറ്റ് പത്രികയില്‍ പ്രധാനമന്ത്രി പേര് നിര്‍ദ്ദേശിക്കുകയും, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പിന്താങ്ങുകയുമാണ് ചെയ്തിരിക്കുന്നത്. ഇതിന് പുറമെ വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പ്രത്യേക പത്രിക, കേന്ദ്രമന്ത്രിമാരുടെ പത്രിക, വിവിധ സംസ്ഥാനങ്ങളിലെ പട്ടികവര്‍ഗ നേതാക്കള്‍, വനിതാ നേതാക്കള്‍ എന്നിവര്‍ സമര്‍പ്പിക്കുന്ന മറ്റൊരു സെറ്റ് പത്രിക തുടങ്ങിയവയാണ് സമര്‍പ്പിച്ചത്.

വൈഎസ്ആര്‍ കോണ്‍ഗ്രസ്, ബിജെഡി നേതാക്കളും പത്രികാ സമര്‍പ്പണത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ഡല്‍ഹിയില്‍ എത്തിയ ദ്രൗപദി മുര്‍മു പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, പ്രതിരോധമന്ത്രി, ആഭ്യന്തരമന്ത്രി തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button