NattuvarthaLatest NewsKeralaNews

ഒ. രാജഗോപാലുമായി അഭിപ്രായ ഭിന്നതയോ?; പ്രതികരണവുമായി കുമ്മനം രാജശേഖരൻ

ഒ രാജഗോപാൽ മുഖ്യമന്ത്രി പിണറായി വിജയനേയും ഇടത് സര്‍ക്കാരിനേയും പ്രശംസിച്ചതിനെ തള്ളി കുമ്മനം രാജശേഖരന്‍. പ്രശംസിക്കുന്നതിന്റെ മാനദണ്ഡം മനസിലാകുന്നില്ലെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു.നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരനേയും കുമ്മനം വിമര്‍ശിച്ചു. കരുത്തനായ സ്ഥാനാര്‍ത്ഥിയാണെങ്കില്‍ എംപി  സ്ഥാനം രാജിവെച്ച്‌ വരണമായിരുന്നുവെന്നും താന്‍ ജയിക്കാന്‍ വേണ്ടി നിന്ന സ്ഥാനാര്‍ത്ഥിയാണെന്നും കുമ്മനം പറഞ്ഞു.’കെ മുരളീധരന്റെ വരവ് തന്റെ തെരഞ്ഞെടുപ്പ് പ്രതീക്ഷകളെ ബാധിക്കില്ല. ഗൗരവത്തോടെയാണ് നേമം എന്ന ഉത്തരവാദിത്തം ഏറ്റെടുത്തത്.  ജനങ്ങള്‍ കൈവിടില്ലെന്ന ഉറപ്പുണ്ട്. കോണ്‍ഗ്രസ്-സിപിഐഎം അവിശുദ്ധ കൂട്ടുകെട്ടൊന്നും നേമത്ത് ചെലവാകില്ല. കെ മുരളീധരന്റെ കരുത്ത് എന്താണ്. അദ്ദേഹം വടകരയില്‍ എംപിയാണ്. കരുത്തനാണെങ്കില്‍ അത് രാജിവെച്ച്‌ വന്നാല്‍ മതിയല്ലോ. ഞാന്‍ 87 ല്‍ രാജിവെച്ച്‌ മത്സരിച്ചയാളാണ്. ഞാന്‍ ജയിക്കാനാണ് മത്സരിക്കുന്നത്. എന്റേത് പോസിറ്റീവ് രാഷ്ട്രീയമാണ്.

Also Read:ഐ എസ് ബന്ധം; മലയാളിയായ റഹീസ് റദിനെ ചോദ്യം ചെയ്തപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ

പിണറായി വിജയന്‍ കേരളത്തിലെ മികച്ച മുഖ്യമന്ത്രിയാണെന്ന ഒ രാജഗോപാല്‍ പറഞ്ഞതിന്റെ മാനദണ്ഡം എനിക്ക് അറിയില്ല. എന്തെങ്കിലും കണ്ടിട്ടുണ്ടാവും. രാഷ്ട്രീയ നേതാക്കള്‍ പരസ്പരം അഭിപ്രായവ്യത്യാസം ഉണ്ട്. ഉത്തര്‍പ്രദേശിലും ഗുജറാത്തിലും വികസനം നടക്കുന്നുണ്ട്. വികസനത്തിന്റെ അടിസ്ഥാനത്തിലാണ് നേമം ഗുജറാത്താണ് പറഞ്ഞതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. കൂട്ടകൊലകളും വര്‍ഗീയ കലാപങ്ങളും നടന്ന സംസ്ഥാനമാണ് കേരളമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. തന്നെ വര്‍ഗീയവാദിയാക്കുന്നത് വോട്ട് തട്ടിയെടുക്കാനുള്ള എല്‍ഡിഎഫ് കുതന്ത്രങ്ങളുടെ ഭാഗമാണെന്നും കുമ്മനം രാഖശേഖരന്‍ കൂട്ടിചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button