ഗുവാഹത്തി: അസമില്‍ ബിജെപി സര്‍ക്കാരിന് ഭരണത്തുടർച്ച ഉണ്ടാകുമെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. ബിജെപിയുടെ വളർച്ചയെ അടിസ്ഥാനമാക്കിയാണ് ശരത് പവാർ ഇത്തരമൊരു പ്രതികരണം പരസ്യമായി പ്രകടിപ്പിച്ചത്. ‘അസമില്‍ ബിജെപിയുടേത് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മെച്ചപ്പെട്ട സ്ഥിതിയാണ്. ബിജെപി അസമില്‍ ഭരണത്തുടര്‍ച്ച നേടും,’ ശരത് പവാര്‍ അഭിപ്രായപ്പെട്ടു.
നേരത്തേ, എതിരാളികളെ കടന്നാക്രമിച്ച് ബിജെപിയുടെ മുതിർന്ന നേതാക്കൾ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയാൽ അതു അഴിമതിയുടെ സർക്കാരിനെ തിരിച്ചെത്തിക്കലാണെന്ന് ബിശ്വനാഥ് ജില്ലയിലെ സൂട്ടീ മണ്ഡലത്തിലെ റാലിയിൽ നഡ്ഡ പറഞ്ഞു.
സംസ്ഥാനത്ത് തുടർഭരണം കാംക്ഷിക്കുന്ന ബിജെപി അതിശക്തമായ പ്രചാരണമാണ് നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കളാണ് അസമിൽ പ്രചാരണത്തിനെത്തുന്നത്.126 സീറ്റുകളുള്ള അസം നിയമസഭയിലേക്ക് മൂന്ന് ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും. മാര്‍ച്ച് 27, ഏപ്രില്‍ 1, ഏപ്രില്‍ 6 എന്നിങ്ങനെയാണ് വോട്ടെടുപ്പ്. ഇക്കുറി 126ല്‍ 100 സീറ്റും പിടിക്കാനാണ് ബിജെപി ശ്രമം. തെരഞ്ഞെടുപ്പ് സര്‍വ്വേകളും അസമില്‍ ബിജെപി തന്നെ വീണ്ടും ഭരണത്തില്‍ വരുമെന്നാണ് പ്രവചിക്കുന്നത്. സർവ്വേ ഫലങ്ങൾ ബിജെപിക്ക് ആത്മവിശ്വാസമുണ്ടാക്കിയിട്ടുണ്ട്.
Post Your Comments