ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിലെ വിജയത്തിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി മറ്റൊരു റെക്കോർഡ് കൂടി സ്വന്തം പേരിൽ കൂട്ടിച്ചേർത്തു. ടി20 ക്രിക്കറ്റിൽ 3000 റൺസ് നേടുന്ന ആദ്യ താരമെന്ന ബഹുമതിയാണ് കോഹ്ലി സ്വന്തമാക്കിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ഇറങ്ങും മുമ്പ് 2928 റൺസായിരുന്നു കോഹ്‌ലിയുടെ ടി20 കരിയറിലെ റൺസ്. മത്സരത്തിൽ 72 റൺസ് നേടിയതോടെ 3001 റൺസായി താരത്തിന്.
ശരാശരി നോക്കിയാലും സ്ട്രൈക്ക് റേറ്റ് പരിശോധിച്ചാലും കോഹ്ലി മറ്റ് താരങ്ങൾക്കിടയിൽ മുന്നിട്ട് നിൽക്കുന്നു. 87 മത്സരങ്ങളിൽ നിന്നാണ് കോഹ്ലി 3001 തന്റെ ടി20 കരിയറിൽ കൂട്ടിച്ചേർത്തത്. സ്ട്രൈക്ക് റേറ്റ് 138.35. ശരാശരിയാവട്ടെ 50.86ഉം. പുറത്താവാതെ 94 റൺസാണ് കോഹ്‌ലിയുടെ ഉയർന്ന സ്കോർ. അതേസമയം ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു.
Post Your Comments