ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചതോടെ പ്രവർത്തനങ്ങൾ വേഗത്തിലാക്കി സന്ദീപ് വചസ്പതി. ഇതിനായി പ്രമുഖ സംഘടനാ നേതാക്കളെ സന്ദർശിച്ചു പിന്തുണ തേടുകയാണ് സന്ദീപ്. എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരെ സന്ദർശിച്ച സംഭവം അദ്ദേഹം തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
പോസ്റ്റിന്റെ പൂർണ്ണരൂപം:
ബഹുമാനപ്പെട്ട എൻ.എസ്.എസ് ജനറൽ സെക്രട്ടറി ശ്രീ. സുകുമാരൻ നായർ സാറിനെ സന്ദർശിച്ചു. ഏറെക്കാലത്തിന് ശേഷമുള്ള കൂടിക്കാഴ്ച ആയിരുന്നെങ്കിലും കേറി വാ സന്ദീപേ എന്ന ആ വാത്സല്യ വിളിക്ക് മുന്നിൽ തോറ്റു പോയി. ചാനൽ ചർച്ചകളിലെ എന്റെ പ്രകടനത്തെ സാകൂതം വീക്ഷിക്കാറുണ്ടെന്നും അതിൽ സന്തോഷം ഉണ്ടെന്നും പറഞ്ഞപ്പോൾ ശരിക്കും അഭിമാനം തോന്നിയെങ്കിലും അത് എന്നെ കൂടുതൽ ഉത്തരവാദിത്വം ഉള്ളവനാക്കുകയാണ് ചെയ്തത്.
ആലപ്പുഴയിലെ വിജയത്തിനായി ചില ഉപദേശങ്ങൾ നൽകുകയും ചെയ്തു. നന്ദി ശ്രീ സുകുമാരൻ നായർ. ആലപ്പുഴയ്ക്ക് മോചനം ആവശ്യമാണ്. ആലപ്പുഴയ്ക്ക് കരുത്തായി,
കരുതലായി, കാവലായി ഞാനുണ്ടാകും.
#മാറുന്നകേരളംമാറുന്നആലപ്പുഴ
#Sandeep4Alappuzha
Post Your Comments