ട്രെയിൻ ഗതാഗതത്തെ ആശ്രയിച്ചു ജീവിക്കുന്നവരാണ് ശരാശരി എല്ലാ മനുഷ്യരും. ചിലവ് കുറഞ്ഞതും എളുപ്പവുമായ സംവിധാനം തന്നെയാണ് അതിന്റെ പ്രധാന കാരണം. കോവിഡ് അതിവ്യാപനത്തിന്റെ സാഹചര്യത്തിൽ നിർത്തി വച്ച ട്രെയിൻ ഗതാഗതം ഇന്ന് മുതൽ പുനരാരംഭിക്കുകയാണ്. മെമു സര്‍വീസുകളും അതോടൊപ്പം പുനരാരംഭിക്കും. ജനറല്‍ ടിക്കറ്റും സീസണ്‍ ടിക്കറ്റും ട്രെയിന്‍ കടന്നു പോകുന്ന സ്റ്റേഷനുകളില്‍ നിന്നും ലഭിക്കുമെന്നു റെയില്‍വേ അറിയിച്ചു. ഇതിനായി ഇന്നു മുതല്‍ സ്റ്റേഷനുകളില്‍ കൗണ്ടറുകള്‍ തുറന്നു പ്രവര്‍ത്തിക്കും.
Also Read:വീടുവീടാന്തരം കയറി വോട്ട് തേടി സിപിഎം; ഒരു പാര്‍ട്ടി അംഗം ഉറപ്പിക്കേണ്ടത് കുറഞ്ഞത് 30 വോട്ടുകള്‍
17 മുതല്‍ അണ്‍റിസര്‍വ്ഡ് കോച്ചുകളുമായി സര്‍വീസ് നടത്തുന്ന ഗുരുവായൂര്‍-പുനലൂര്‍-ഗുരുവായൂര്‍ (06327/06328) എക്സ്പ്രസ് നിര്‍ത്തുന്ന എല്ലാ സ്റ്റേഷനുകളിലും അന്നു മുതല്‍ ജനറല്‍ ടിക്കറ്റും സീസണ്‍ ടിക്കറ്റും ലഭിക്കും. ഇതോടെ ജോലിക്കാരും സാധാരണക്കാരും കുട്ടികളുമടങ്ങുന്ന ഒരുപാട് പേർക്കാണ് ആശ്വാസം തിരിച്ചു കിട്ടിയിരിക്കുന്നത്. യുടിഎസ് ഓണ്‍ മൊബൈല്‍ സേവനം ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല.
നിലവില്‍ സര്‍വീസ് നടത്തുന്ന മറ്റെല്ലാ ട്രെയിനുകളിലും യാത്ര ചെയ്യാന്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യണമെന്ന നിബന്ധന തുടരും. സീസണ്‍ ടിക്കറ്റ് യാത്രക്കാരുടെ സൗകര്യാര്‍ഥം ദക്ഷിണ റെയില്‍വേ റീവലിഡേഷന്‍ സൗകര്യം അനുവദിച്ചിട്ടുണ്ട്.കഴിഞ്ഞ മാര്‍ച്ച് 24ന് ശേഷം വലിഡിറ്റി ഉണ്ടായിരുന്ന സീസണ്‍ ടിക്കറ്റുകള്‍ക്കാണു ഈ സൗകര്യം ഉപയോഗിക്കാവുന്നത്.
കോവിസ് മൂലം ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി വച്ച ദിവസത്തിനു ശേഷം സീസണ്‍ ടിക്കറ്റില്‍ എത്ര ദിവസം വലിഡിറ്റി ബാക്കി ഉണ്ടായിരുന്നോ, മാര്‍ച്ച് 15 അടിസ്ഥാനമാക്കി അത്രയും ദിവസം പുതിയ സീസണ്‍ ടിക്കറ്റില്‍ വലിഡിറ്റിയായി അനുവദിക്കും. കൊല്ലം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം, എറണാകുളം-ഷൊര്‍ണൂര്‍ മെമു സര്‍വീസുകളാണ് ഇന്നു പുനരാരംഭിക്കുന്നത്. 5 സര്‍വീസുകള്‍ നാളെയും മറ്റന്നാളുമായി പുനരാരംഭിക്കും. സാധാരണക്കാരായ മനുഷ്യർക്കുള്ള ആശ്വാസകരമായ വാർത്തയാണിത്
Post Your Comments