ഡെറാഡൂൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരാത്ത് സിംഗ് റാവത്ത്. ഭാവിയിൽ പ്രധാനമന്ത്രി ശ്രീരാമനെ പോലെ ആരാധിക്കപ്പെടുമെന്ന് അദ്ദേഹം പറഞ്ഞു. ഹരിദ്വാറിൽ നടന്ന നേത്ര കുംഭ് പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു തിരാത്ത് സിംഗ് റാവത്ത്.
ലോകനേതാക്കൾ നരേന്ദ്ര മോദിക്കൊപ്പം ചിത്രമെടുക്കാൻ വേണ്ടി ശ്രമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി സൃഷ്ടിച്ച പുതിയ ഇന്ത്യയാണിത്. മുൻപ് രാജ്യത്തെ സാഹചര്യം ഇത്തരത്തിലായിരുന്നില്ല. രാജ്യത്തെ സാഹചര്യങ്ങളിൽ വലിയ മാറ്റം ഉണ്ടായത് പ്രധാനമന്ത്രിയുടെ ഇടപെടലുകൾ മുഖേനയാണെന്ന് അദ്ദേഹം പറഞ്ഞു.
മുൻ കാലങ്ങളിൽ രാമൻ സമൂഹത്തിനായി നിരവധി സദ്പ്രവൃത്തികൾ ചെയ്തിരുന്നു. അങ്ങനെ ജനങ്ങൾ രാമനെ ആരാധിക്കാൻ തുടങ്ങി. ഭാവിയിൽ പ്രധാനമന്ത്രിയും രാമനെ പോലെ ആരാധിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ഭീകരതയോട് വിട്ടുവീഴ്ച്ചയില്ല; കശ്മീരിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു
കുംഭമേളയ്ക്ക് ജനങ്ങൾക്ക് പങ്കെടുക്കാൻ സാധിക്കുന്ന രീതിയിലുള്ള അന്തരീക്ഷം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. അനാവശ്യമായി തീർത്ഥാടകരെ തടയരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേന്ദ്രം നൽകിയിരിക്കുന്ന നിർദ്ദേശങ്ങളെല്ലാം പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments