KeralaLatest News

ല​തി​കാ സു​ഭാ​ഷ് എ​ഐ​സി​സി അം​ഗ​ത്വം രാ​ജി​വ​ച്ചു

സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ സ്ത്രീ​ക​ള്‍​ക്ക് അ​ര്‍​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ലെ​ന്ന് രാ​ജി​ക്ക​ത്തി​ല്‍ ല​തി​ക വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കോ​ട്ട​യം: സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യി​ല്‍ ഇ​ടം ല​ഭി​ക്കാ​തി​രു​ന്ന മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ ല​തി​കാ സു​ഭാ​ഷ് എ​ഐ​സി​സി അം​ഗ​ത്വ​വും രാ​ജി​വ​ച്ചു. രാ​ജി​ക്ക​ത്ത് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് അ​യ​ച്ചു. സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ല്‍ സ്ത്രീ​ക​ള്‍​ക്ക് അ​ര്‍​ഹ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ലെ​ന്ന് രാ​ജി​ക്ക​ത്തി​ല്‍ ല​തി​ക വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക ഞാ​യ​റാ​ഴ്ച മു​ല്ല​പ്പ​ള്ളി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ കെ​പി​സി​സി ആ​സ്ഥാ​ന​ത്ത് ത​ല​മു​ണ്ഡ​നം ചെ​യ്ത് പ്ര​തി​ഷേ​ധി​ച്ച ല​തി​ക​യു​ടെ ന​ട​പ​ടി വ​ന്‍ വാ​ര്‍​ത്ത​യാ​യി​രു​ന്നു. പി​ന്നാ​ലെ അ​വ​ര്‍ മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് അധ്യക്ഷ സ്ഥാ​നം രാ​ജി​വ​ച്ചി​രു​ന്നു. ഏ​റ്റു​മാ​നൂ​ര്‍ സീ​റ്റി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്ന ല​തി​ക​യ്ക്ക് മ​റ്റൊ​രി​ട​ത്തും പ​രി​ഗ​ണ​ന ല​ഭി​ക്കാ​തി​രു​ന്ന​താ​ണ് അ​വ​രെ ചൊ​ടി​പ്പി​ച്ച​ത്.അ​തി​നി​ടെ ല​തി​ക ഏ​റ്റു​മാ​നൂ​രി​ല്‍ സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ക്കു​മെ​ന്നും അ​ഭ്യൂ​ഹ​മു​ണ്ട്.

read also: എന്‍.ഐ.എ റെയ്​ഡിന്​​​ പോപുലര്‍ ഫ്രണ്ടുമായി ബന്ധമില്ല, വ്യാജവാർത്തയിൽ നിന്ന് പിന്തിരിയണമെന്ന്​ നേതാക്കള്‍

ഇ​ന്ന് വൈ​കി​ട്ട് തീ​രു​മാ​നം പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് അ​വ​ര്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ല​തി​ക​യെ അ​നു​ന​യി​പ്പി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം ശ്ര​മം തു​ട​രു​ക​യാ​ണ്. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​ജോ​സ​ഫ് വി​ഭാ​ഗ​ത്തി​ന് ഏ​റ്റു​മാ​നൂ​ര്‍ സീ​റ്റ് ന​ല്‍​കേ​ണ്ടി വ​ന്ന​താ​ണ് ല​തി​ക​യ്ക്ക് സീ​റ്റ് ല​ഭി​ക്കാ​ത്ത​തി​ന്‍റെ കാ​ര​ണ​മെ​ന്ന് കെ​പി​സി​സി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. മ​റ്റൊ​രു മ​ണ്ഡ​ല​ത്തി​ലേ​ക്ക് പേ​ര് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ല​തി​ക ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നി​ല്ലെ​ന്നും പ്ര​തി​ഷേ​ധം നി​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button