Latest NewsNewsIndia

കോൺഗ്രസിനെ നയിക്കാൻ മല്ലികാർജ്ജുൻ ഖർഗെ; ജയം ഉറപ്പിച്ചു, ആഘോഷം തുടങ്ങി ഖർഗെ ക്യാമ്പ്

തിരുവനന്തപുരം: കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരെന്നറിയാൻ ഇനി വെറും നിമിഷങ്ങൾ മാത്രം. എഐസിസി ആസ്ഥാനത്ത് രാവിലെ പത്ത് മണി മുതല്‍ ആരംഭിച്ച വോട്ടെണ്ണല്‍ നടപടികള്‍ പൂർത്തിയാകാനാകുമ്പോൾ മല്ലികാർജ്ജുൻ ഖർഗെ ബഹുദൂരം മുന്നിലാണ്. 3000 വോട്ടുകൾ നേടി ഖർഗെ മുന്നേറുമ്പോൾ ശശി തരൂരിന് 400 വോട്ടുകൾ മാത്രമാണ് ലഭിച്ചിരിക്കുന്നത്. 9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. ഉച്ചക്ക് ശേഷമാണ് ഫലപ്രഖ്യാപനം.

അട്ടിമറിയൊന്നും ഉണ്ടാകില്ലെന്ന് തുടക്കം മുതൽ എല്ലാവരും പ്രതീക്ഷിച്ചത്. ഖര്‍ഗെയുടെ വിജയം നേതൃത്വം ഉറപ്പിച്ചു കഴിഞ്ഞു. 3000 കടന്നതും ഖർഗെ ക്യാമ്പ് ആഘോഷം തുടങ്ങി കഴിഞ്ഞു. കോൺഗ്രസിന് ഇനി ഖർഗെ നയിക്കുമെന്ന ബോർഡുകൾ പലയിടത്തും ഉയർന്നുകഴിഞ്ഞു. തരൂരിന് കിട്ടുന്ന പിന്തുണയെന്താകുമെന്ന് ഔദ്യോഗിക പക്ഷത്തിന് ആകാംക്ഷയുണ്ട്. 1000ൽ അധികം വോട്ടുനേടി ശക്തി കാട്ടാൻ തരൂരിന് കഴിയുമോ എന്നാണ് കോൺഗ്രസ് ഉറ്റുനോക്കുന്നത്.

അതേസമയം, വോട്ടെണ്ണൽ ആരംഭിച്ച് കാണിക്കൂറുകൾ കഴിയും മുന്നേ പോളിംഗിൽ വ്യാപക ക്രമക്കേട് നടന്നെന്ന് ശശി തരൂർ ആരോപിച്ചു. ഉത്തർപ്രദേശിലെയും തെലങ്കാനയിലെയും വോട്ടുകൾ എണ്ണരുതെന്നും തരൂർ ആവശ്യപ്പെട്ടു. പല സംസ്ഥാനങ്ങളിലെയും ബാലറ്റ് പെട്ടികൾ എഐസിസിയിൽ എത്തിക്കാൻ വൈകി എന്നും പരാതിയുണ്ട്. എന്നാൽ ഇത് പരിഗണിക്കപ്പെട്ടില്ല.

കേരളത്തിലെ പോളിംഗ് ശതമാനം 93.48% ആണ്. ആകെ 307 വോട്ടുകൾ ഉള്ളതിൽ പോള്‍ ചെയ്തത് 287 വോട്ടുകളാണ്. എഐസിസി അധ്യക്ഷ തെരെഞ്ഞെടുപ്പിൽ തരൂർ പിടിക്കുന്ന വോട്ടുകളെ കുറിച്ച് തന്നെ ആണ് സംസ്ഥാന കോൺഗ്രസിലെയും ആകാംക്ഷ. പ്രചാരണത്തിൽ കണ്ട ആവേശം വോട്ടിലും തരൂരിന് കിട്ടുമോ എന്ന ആശങ്ക മുതിർന്ന നേതാക്കൾക്ക് ഉണ്ട്. രാജ്യത്താകെ ആയിരത്തിലധികം വോട്ട് തരൂരിന് കിട്ടിയാൽ തന്നെ വൻ നേട്ടമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button