ന്യൂഡൽഹി: ഞായറാഴ്ച നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ യോഗത്തിലെടുത്ത തീരുമാനം കോൺഗ്രസ് പ്രവർത്തകരെ അമ്പരപ്പിക്കുന്നതാണ്. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് ഗാന്ധി കുടുംബം. രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കില്ല. മൂവരും നോമിനേഷൻ നൽകില്ല. മത്സരിക്കാനില്ലെന്ന് ഇവർ അറിയിച്ചതായി എ.ഐ.സി.സി വ്യക്തമാക്കി. രാഹുൽ ഗാന്ധിക്കെതിരെ കടുത്ത വിമർശനമുന്നയിച്ച് ഗുലാം നബി ആസാദ് പാർട്ടി വിട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ഗാന്ധി കുടുംബത്തിന്റെ കടുത്ത തീരുമാനമെന്നതും ശ്രദ്ധേയം.
അതേസമയം, കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് താൻ മത്സരിച്ചേക്കുമെന്ന റിപ്പോർട്ട് തള്ളി ശശി തരൂർ. ഒക്ടോബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് നിലവിൽ ഒരു തീരുമാനവും എടുത്തിട്ടില്ല എന്നദ്ദേഹം മറുപടി നൽകി. ഒക്‌ടോബർ 17-ന് പാർട്ടി പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കും. ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും മത്സരിക്കാൻ വിസമ്മതിച്ചതോടെ, ഊഹാപോഹങ്ങൾ ഗാന്ധി ഇതര ഓപ്ഷനുകളെ ചുറ്റിപ്പറ്റിയാണ്. ഒക്‌ടോബർ 19ന് പുതിയ മേധാവി ആരെന്നറിയാൻ സാധിക്കും.
‘ജി -23’ ക്ക് നേതൃത്വം നൽകിയ ഗുലാം നബി ആസാദ് വെള്ളിയാഴ്ച പാർട്ടി വിട്ടിരുന്നു. രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് അഞ്ച് പേജുള്ള രാജിക്കത്ത് നൽകിയ ശേഷമായിരുന്നു അദ്ദേഹത്തിന്റെ ഇറങ്ങിപ്പോക്ക്. ഈ കത്ത് ആഭ്യന്തര തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണ്. മറ്റൊരു പ്രമുഖൻ കപിൽ സിബൽ മെയ് മാസം രാജിവച്ചിരുന്നു. കോൺഗ്രസിന്റെ അധപതനം ഏതാണ്ട് പൂർത്തിയാകുന്നുവെന്നാണ് സോഷ്യൽ മീഡിയ നിരീക്ഷക്കുന്നത്.
Post Your Comments