ഏറെ പ്രതിസന്ധിയിലാണ് കോൺഗ്രസിന്റെ ഈ നിയമസഭാ തിരഞ്ഞെടുപ്പ്.സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പ്രതിസന്ധിയിലായ ആറ് മണ്ഡലങ്ങളിലെ തുടര്‍ ചര്‍ച്ചകള്‍ ഇന്ന് തിരുവന്തപുരത്ത് നടക്കും. ദില്ലിയില്‍ നിന്നെത്തി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും ചര്‍ച്ചയില്‍ പങ്കെടുക്കും. വട്ടിയൂര്‍ക്കാവില്‍ പി സി വിഷ്ണുനാഥ്, കുണ്ടറയില്‍ മില്‍ തെക്കന്‍ മേഖല ചെയര്‍മാന്‍ കല്ലട രമേഷ്, പട്ടാമ്പിയില്‍ ആര്യാടന്‍ ഷൗക്കത്ത്, തവനൂരില്‍ റിയാസ് മുക്കോളി, നിലമ്ബൂരില്‍ വി വി പ്രകാശ്, കല്‍പറ്റയില്‍ ടി സിദ്ദിഖ് എന്നിവരടങ്ങുന്ന പുതിയ ഫോര്‍മുലയിലാണ് ചര്‍ച്ച. ഇന്ന് വൈകുന്നേരത്തോടെ പ്രഖ്യാപനം നടക്കും. ദില്ലിയിലെത്തി മുല്ലപ്പള്ളി രാമചന്ദ്രമനെ കണ്ട നേമത്തെ സ്ഥാനാര്‍ത്ഥി കെ.മുരളീധരന്‍ നാളെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും.
എംപി സ്ഥാനം രാജിവയ്ക്കാതെയാകും മുരളീധരന്‍ മത്സരിക്കുക. മുരളീധരൻ ശക്തമായ മത്സരം തന്നെ കാഴ്ചവെയ്ക്കാൻ സാധ്യതയുണ്ട്.
Also Read:‘സ്വപ്നയില്‍ സമ്മര്‍ദം ചെലുത്തി’; ഇഡിക്കെതിരേ കേസെടുക്കാമെന്ന് നിയമോപദേശം
പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് നിലവിൽ കോൺഗ്രസ് പാർട്ടിയെ നിയന്ത്രിക്കുന്ന ഒരേയൊരു പ്രശ്നം. അത് ഈ ചർച്ചയോടെ പരിഹരിക്കാനാകുമെന്നാണ് നേതൃത്വത്തിന്റെ വിശ്വാസം. വിമതന്മാരും പാർട്ടി വിട്ട് പോയവരുമടക്കം ഒരുപാട് പേരുണ്ട് ദേശീയ പാർട്ടിയായ കോൺഗ്രസിന്റെ എതിർവശത്ത്. ലളിത യ്ക്ക് സീറ്റ് നിഷേധിച്ചതിൽ ഇതുവരെ തീരാത്ത വിവാദങ്ങൾ ഉടലെടുത്തതും പല സ്ഥാനർത്ഥികളെയും നിർണ്ണയിക്കാൻ സമയമെടുക്കുന്നതും പാർട്ടിയുടെ പോരായ്മയായിത്തന്നെയാണ് ജനങ്ങൾ നോക്കിക്കാണുന്നത്. ഈ ചർച്ച അതിനൊരു നല്ല ഫലമുണ്ടാക്കുമെന്ന് തന്നെയാണ് നേതാക്കളുടെയും അണികളുടെയും വിശ്വാസം.
Post Your Comments