കൊച്ചി: ഇഡിയും സർക്കാരും പരസ്പരം നിസ്സഹകരണം തുടരുമ്പോഴും വിവാദ സ്വർണക്കടത്ത് കേസിൽ ഉത്തരംമുട്ടി പിണറായി സർക്കാർ. മുഖ്യമന്ത്രിക്കെതിരേ മൊഴിനല്‍കാന്‍ നിര്‍ബന്ധിച്ചുവെന്ന സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. സ്വപ്നാ സുരേഷിന്റെ ശബ്ദരേഖയുടെയും സന്ദീപ് നായര്‍ ജയിലില്‍ നിന്ന് ജഡ്ജിക്കയച്ച കത്തിന്റെയും അടിസ്ഥാനത്തില്‍ കേസെടുക്കാമെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസിനു നിയമോപദേശം നല്‍കിയത്.
Read Also: പട വെട്ടാനൊരുങ്ങി ബിജെപി; ജനനായകന്മാർ ഇനി കളത്തിലേക്ക്
ചോദ്യംചെയ്യലിനിടെ സ്വപ്നയില്‍ ഇഡി സമ്മര്‍ദം ചെലുത്തിയെന്ന, സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിവില്‍ പോലീസ് ഓഫീസറുടെ മൊഴിയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പരിശോധിച്ചു. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കു പങ്കുണ്ടെന്നു വെളിപ്പെടുത്താന്‍ ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്നു കാട്ടി സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് കത്തുനല്‍കിയതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.
Post Your Comments