![](/wp-content/uploads/2021/04/omman-chandy-1.jpg)
കൊച്ചി : ബക്രീദിനോടനുബന്ധിച്ച് സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയതിൽ തെറ്റില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. ഒരു വലിയ വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ഭാഗമാണ് ബക്രീദ്. ഇപ്പോള്‍ നല്‍കിയ ഇളവുകള്‍ ആരും ദുരുപയോഗം ചെയ്യില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ മനു അഭിഷേക് സിംങിന്റെ വിമര്‍ശനത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളം കോവിഡ് കിടക്കയിലായിരിക്കെ നല്‍കിയ ഇളവുകള്‍ ശരിയല്ലെന്നും ആഘോഷങ്ങള്‍ മാറ്റണമെന്നും മനു അഭിഷേക് സിംങ് ഇന്നലെ പറഞ്ഞിരുന്നു.
Read Also : ‘നിങ്ങളുടെ ഫോണിലുള്ളതെല്ലാം അയാള്‍ വായിച്ചിട്ടുണ്ടാകും’ : പരിഹാസ ട്വീറ്റുമായി രാഹുൽ ഗാന്ധി
അതേസമയം, ലോക്ക്ഡൗണിലെ പൊതുവായ ഇളവുകളില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഉള്‍പ്പെടെ ഉള്ള വിദഗ്ധ സമിതിയുടെ അഭിപ്രായം കണക്കിലെടുക്കണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
Post Your Comments