KeralaLatest NewsNews

കേരളത്തിലെ മൂന്ന് മുന്നണികളും സ്‌ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതില്‍ പരാജയപ്പെട്ടു ; സിപിഐ മുതിര്‍ന്ന നേതാവ്

തിരുവനന്തപുരം : കേരളത്തിലെ മൂന്ന് മുന്നണികൾക്കെതിരേ ആഞ്ഞടിച്ച് സിപിഐയുടെ മുതിര്‍ന്ന നേതാവ് ആനി രാജ. സ്‌ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കുന്നതില്‍ കേരളത്തിലെ മുന്നണികള്‍ പരാജയപ്പെട്ടുവെന്നും ആനി രാജ പറഞ്ഞു.

കേരളത്തിലെ മുഴുവന്‍ രാഷ്ട്രീയപാര്‍ട്ടികളുടെയും കൂട്ടത്തോല്‍വിയാണ് സ്ഥാനാര്‍ഥി പട്ടികയിലൂടെ പ്രത്യേകിച്ച് കേരളത്തിലെ സ്‌ത്രീകള്‍ക്ക് അനുഭവപ്പെട്ടത്. സ്‌ത്രീകളോട് പ്രതികാരബുദ്ധിയോടെയാണ് മുന്നണികള്‍ പെരുമാറിയത്. സ്‌ത്രീകള്‍ക്ക് ഇതുമതി. നിയമസഭ പാര്‍ലമെന്ററി തിരഞ്ഞെടുപ്പുകളില്‍ ഞങ്ങള്‍ പുരുഷന്‍മാര്‍ നില്‍ക്കുമെന്ന തരത്തിലുള്ള പ്രതികാര ബുദ്ധിയോടെയുള്ള സമീപനമാണുള്ളതെന്നും ആനി രാജ പറഞ്ഞു.

Read Also :  ഭീകരതയോട് വിട്ടുവീഴ്ച്ചയില്ല; കശ്മീരിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലതികയ്ക്ക് പ്രതിഷേധിക്കാന്‍ പോലും അവകാശമില്ലെന്ന തരത്തിലാണ് പ്രതികരിച്ചത്. രമേശ് ചെന്നിത്തലയുടെ പ്രസ്താവന
സ്‌ത്രീ വിരുദ്ധമാണെന്നും ആനിരാജ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button