Latest NewsKeralaNews

ആനി രാജ സി.പി.ഐയില്‍ ഒറ്റപ്പെടുന്നു: കാനത്തിന്റെ മൗനം തെറ്റെന്ന് കെ.സുധാകരന്‍

യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലെ പീഡന ആരോപണം കെട്ടിച്ചമച്ചതാണെന്നും സുധാകരൻ പറഞ്ഞു.

തിരുവനന്തപുരം: ആനി രാജയ്ക്ക് പിന്തുണയുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ രംഗത്ത്. എം.എം.മണിയെ വിമര്‍ശിച്ച ആനി രാജ സി.പി.ഐയില്‍ ഒറ്റപ്പെടുന്നുവെന്നും മണിയുടെ പ്രസ്താവനയോട് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിക്കാത്തത് മോശമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മണി എല്ലാ കാലത്തും വായില്‍തോന്നിയത് വിളിച്ചുപറയുന്ന നേതാവാണെന്നും യൂത്ത് കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലെ പീഡന ആരോപണം കെട്ടിച്ചമച്ചതാണെന്നും സുധാകരൻ പറഞ്ഞു.

അതേസമയം, സ്‌ത്രീത്വത്തെ അവഹേളിക്കുന്ന തരത്തിൽ പ്രസ്‌താവന നടത്തിയ എം എം മണിയെ തള്ളാതെ സി.പി.ഐ. എം എം മണി നടത്തിയ പ്രസ്താവനക്കെതിരെ കടുത്ത വിമർ‌ശനം സി.പി.ഐ ദേശീയ നേതാക്കളിൽ നിന്നും ഇടുക്കി ജില്ലാ സെക്രട്ടറിയിൽ നിന്നും ഉണ്ടായപ്പോഴും മണിയെ തള്ളാനും ആനി രാജയെ അനുകൂലിക്കാനും സി.പി.ഐ സംസ്ഥാന സെക്രട്ടറി തയാറായിരുന്നില്ല.

Read Also: ഉദയ്പൂര്‍ കൊലപാതകം: പ്രതികള്‍ക്ക് ഏതെങ്കിലും ഭീകര സംഘടനകളുമായി ബന്ധമുള്ളതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് എൻ.ഐ.എ

പാർട്ടിയിലെ വനിതാ അംഗത്തിനെതിരെ നടന്ന അവഹേളനത്തെപ്പറ്റിയുള്ള ചോദ്യങ്ങളിൽ നിന്നും അത് അവരോട് ചോദിക്കൂ എന്ന് പറഞ്ഞ് കാനം രാജേന്ദ്രൻ ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. മണി ആനി രാജക്കെതിരെ നടത്തിയ പരാമർശത്തിന് ഉത്തരവാദി ആനി രാജയാണെന്ന നിലപാടാണ് സി.പി.ഐ സംസ്ഥാന നേതൃത്വത്തിനുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button