തിരുവനന്തപുരം: എം.എം മണിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി കെ കെ രമ. യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് സി.പി.ഐ എം നടത്തുന്നതെന്നും സ്വർണക്കടത്ത് അടക്കമുള്ള ആരോപണങ്ങളിലെ ചർച്ചകൾ വഴി തിരിച്ചുവിടാനുള്ള ശ്രമമാണ്. സി.പി.ഐ.എമ്മിന്റെ തന്ത്രമാണിതെന്നും കെ കെ രമ പറഞ്ഞു.
‘ആനി രാജയുടെ നിലപാടിൽ അഭിമാനം തോന്നി. ആനി രാജയുടെ നിലപാട് കൃത്യമാണ്. കമ്യൂണിസ്റ്റ് നിലപാടാണ് ആനി രാജ പറഞ്ഞത്. അവരെയും അധിക്ഷേപിക്കുകയാണ് എംഎം മണി. ആനി രാജയെ പോലൊരു നേതാവിനെ വിമർശിക്കാനുള്ള യോഗ്യത മണിക്കുണ്ടോ. എം.എം മണിയെ പാർട്ടി തിരുത്തിക്കണം’- കെ കെ രമ പറഞ്ഞു.
Read Also: സി.പി.എമ്മിന്റെ പക തീരുന്നില്ലെന്ന് തെളിയിക്കുന്നതാണ് എം.എം.മണിയുടെ പ്രതികരണം: കെ സി വേണുഗോപാൽ
‘കമ്യൂണിസ്റ്റുകാരന്‍ എന്ന നിലയിൽ യോജിക്കാത്ത പരാമർശങ്ങളാണ് എം എം മണി നടത്തിയത്. വാദങ്ങളിൽ ജയിക്കാൻ ഒരു സ്ത്രീയുടെ ദുരന്തത്തെ ഉപയോഗപ്പെടുത്തുന്നത് അങ്ങേയറ്റം അപലപനീയമാണ്. കാലം മാറിയിരിക്കുന്നു. ഭാഷയിലും കാലാനുസൃതമായ മാറ്റം ഉണ്ടാകേണ്ടതാണ് എന്ന് നേതാക്കൾ തിരിച്ചറിയണം’- ആനി രാജ പറഞ്ഞു.
Post Your Comments